നീലേശ്വരം: ആഘോഷങ്ങള്‍ എന്തുമാകട്ടെ, നിറം പകരാന്‍ ഇനി നീലേശ്വരം കോട്ടപ്പുറത്തെത്താം. ജലാശയത്തില്‍ തുറസ്സായ വിവിധോദ്ദേശ്യ ആഘോഷവേദി (ഓപ്പണ്‍ യൂട്ടിലിറ്റി സെലിബ്രേഷന് പ്ലാറ്റ്ഫോം) കോട്ടപ്പുറത്ത് ഒരുങ്ങി. 500 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ടൂറിസം വകുപ്പിന്റെ ഫ്ളോട്ടിങ് ബോട്ട് ജെട്ടിയാണ് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ മോടികൂട്ടി അന്താരാഷ്ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി മാറ്റിയത്.
മുപ്പതോളം ഹൗസ്ബോട്ടുകളുള്ള കോട്ടപ്പുറത്ത് ഇങ്ങനൊരു വേദി ആദ്യം. എട്ട് കോടി രൂപ മുതല്‍ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിര്‍മ്മിക്കുന്ന ഹൗസ്ബോട്ട് ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഏപ്രിലില്‍ ആരംഭിക്കുന്നതോടുകൂടി ഹൗസ് ബോട്ടുകളുടെ എണ്ണവും വിനോദ സഞ്ചാരികളുടെ എണ്ണവും വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഹൗസ്ബോട്ട് യാത്രയില്‍ നിന്നും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന വേദിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നടത്തിപ്പിന് നല്‍കുക.
ആദ്യഘട്ടത്തില്‍ വിജയകരമായി നടത്തിയാല്‍ തുടര്‍ നടത്തിപ്പിനുള്ള സാധ്യതകൂടി ഉള്‍പ്പെടുത്തിയായിരിക്കും ലീസിന് നല്‍കുക. ഔട്ട് ഡോര്‍ വിവാഹഫോട്ടോ ഷൂട്ടിങ്, പിറന്നാളാഘോഷം, അത്താഴ സല്‍ക്കാരം, കുടുംബ സംഗമം, വാലന്ടൈന്സ് ഡേ സെലിബ്രേഷന്, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തുടങ്ങിയവക്കുള്ള ആകര്‍ഷകമായ വേദിയാക്കി ഇത് മാറ്റാമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. കരാര്‍ അടിസ്ഥാനത്തില്‍ നടത്തിപ്പിനുള്ള അപേക്ഷ ഫോറം വിദ്യാനഗറിലുള്ള ഡിടിപിസി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5. ഫോണ്‍ 9746462679, 91 4994 256450
പ്രതികരിക്കാൻ ഇവിടെ എഴുതുക: