കര്‍ണാടകയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ നല്കിയ പോസ്റ്റ്മാന്റെ ചിത്രം കണ്ട് അമ്പരന്ന് നടന് കുഞ്ചാക്കോ ബോബന്. പോലീസ്, ടീച്ചര്‍, ടിക്കറ്റ് ചെക്കര്‍, നേഴ്സ്, െ്രെഡവര്‍ തുടങ്ങിയ ജോലികള്‍ പരിചയപ്പെടുത്തുന്ന കന്നഡ ചിത്രമാലയിലാണ് പോസ്റ്റ്മാന്റെ മുഖമായി കുഞ്ചാക്കോ ബോബന് പ്രത്യക്ഷപ്പെട്ടത്.
‘അങ്ങനെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജോലിയും സെറ്റായി. പണ്ട് കത്തുകള്‍ കൊണ്ട് തന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന’ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന് ചിത്രം പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാന് എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തിലെ ചിത്രമാലയില്‍ ‘പോസ്റ്റുമാന്’ എന്ന പേരില്‍ പരിചയപ്പെടുത്തിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന് രസകരമായ ഈ സംഭവം പങ്കുവെച്ചത്.
കുഞ്ചാക്കോ ബോബന് ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി താരങ്ങളും രസകരമായ അഭിപ്രായങ്ങളുമായി എത്തി. ‘അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്’ എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: