എസ്. ശ്രീനിവാസ് അയ്യര്‍
മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ രാശിചക്രത്തിലുണ്ട്. അവയെ പല വിഭാഗങ്ങളാക്കി, അനേകം തരംതിരിവുകള്‍ നടത്തി, സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്ന രീതിയാണ് ജ്യോതിഷത്തിന്റെ കരുത്ത്.
അവയില്‍ ചിലതിവിടെ പരിചയപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് ഉതകിയേക്കും.
1. ഓജം, യുഗ്മം: മേടം മുതല്‍ ഒന്നിടവിട്ട രാശികള്‍ ഓജരാശികള്‍. ഇടവം മുതല്‍ ഒന്നിടവിട്ട രാശികള്‍ യുഗ്മരാശികള്‍. ആകെ ആറ് ഓജരാശികള്‍, ആറ് യുഗ്മരാശികള്‍.
2. ഓജരാശികളെ പുരുഷ രാശികള്‍, വിഷമരാശികള്‍, ക്രൂരരാശികള്‍ എന്നും യുഗ്മരാശികളെ സ്ത്രീരാശികള്‍, സമരാശികള്‍, സൗമ്യ രാശികള്‍ എന്നും വിലയിരുത്തികയും വിഭജിക്കുകയും ചെയ്യുന്നു.
3. ചരം, സ്ഥിരം, ഉഭയം:- മേടം, കര്‍ക്കിടകം, തുലാം, മകരം, എന്നിവ നാലും ചരരാശികള്‍. അവയുടെ അടുത്ത രാശികള്‍ നാലും, അതായത് ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നിവ സ്ഥിരരാശികള്‍. അവയുടെ അടുത്ത രാശികള്‍ നാലും ഉഭയരാശികള്‍. മിഥുനം, കന്നി, ധനു, മീനം എന്നിവ.
3. മൂര്‍ദ്ധോദയം, പൃഷ്ഠോദയം, ഉദയോ ദയം: ശിരസ്സ്/ ശീര്‍ഷം/മൂര്‍ദ്ധാവ് കൊണ്ട് ഉദിക്കുന്നവ ആറ് രാശികള്‍. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, മിഥുനം, കുംഭം എന്നിവ. പൃഷ്ഠം/പുച്ഛം/വാല്‍ കൊണ്ട് ഉദിക്കുന്നവ അഞ്ച് രാശികള്‍. മേടം, ഇടവം, കര്‍ക്കടകം, ധനു, മകരം എന്നിവ. തലകൊണ്ടും വാല്‍ കൊണ്ടും ഉദിക്കുന്നരാശി മീനം. അതിനാല്‍ ‘ഉഭയോദയം’ എന്ന് പേരുണ്ടായി.
4. പകല്‍ രാശി, രാത്രി രാശി: പകല്‍ ബലമുള്ളത് പകല്‍ രാശികള്‍. അവയ്‌ക്ക് ദിവാരാശികള്‍ എന്നും പേരുണ്ടായി. അവ ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം എന്നിവയാറുമാകുന്നു. ശേഷിക്കുന്നവയാറും നിശാരാശികള്‍ അഥവാ രാത്രി ബലമുളള രാശികള്‍. (മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം എന്നിവ).
ഇവിടെ വ്യക്തമാക്കിയ ക്രമനമ്പര്‍ 3, 4 വിഭാഗങ്ങളെക്കുറിച്ച് വിവരിക്കുന്ന മണിപ്രവാള പദ്യം ചുവടെ ചേര്‍ക്കുന്നു. (വിദ്യാര്‍ത്ഥികള്‍ക്ക് ഹൃദിസ്ഥമാക്കാനായി)
‘ചിങ്ങം തൊട്ടൊരു നാലുരാശി
മിഥുനം കുംഭം ച മൂര്‍ദ്ധോദയം/
മേടം, കാള, കുളിരവും,
ധനു, മൃഗം പൃഷ്ഠോദയം രാശികള്‍/
മീനം താനിരുപാടുമൊത്തു ദയമാം,
മേഷാദി നാലും മൃഗം/ ചാപാഖ്യം
നിശിരാശിയാമതു പുനശ്ശേഷാ ദിവാ രാശികള്‍’
(ജ്യോതിഷദീപമാല).
5. അഗ്നി, ഭൂ, വായു, ജല തത്ത്വാദി രാശികള്‍: മേടം, ചിങ്ങം, ധനു ഇവ മൂന്നും അഗ്നിതത്ത്വ രാശികള്‍. ഇടവം, കന്നി, മകരം ഇവ ഭൂതത്ത്വരാശികള്‍, മിഥുനം, തുലാം, കുംഭം ഇവ വായു തത്ത്വരാശികള്‍, കര്‍ക്കടകം, വൃശ്ചികം, മീനം ഇവ ജലതത്ത്വരാശികള്‍.
6. ധാതു, മൂല, ജീവരാശികള്‍:- മേടം തുടങ്ങിയ നാല് ചരരാശികളും ധാതു രാശികള്‍. ഇടവം തുടങ്ങിയ സ്ഥിര രാശികള്‍ മൂലരാശികള്‍, മിഥുനം തുടങ്ങിയ ഉഭയരാശികള്‍ നാലും ജീവരാശികള്‍.
7. ത്രിഗുണരാശികള്‍: കര്‍ക്കിടകം, ചിങ്ങം, ധനു, മീനം ഇവ നാലും സത്വഗുണ രാശികള്‍. ഇടവം, മിഥുനം, കന്നി, തുലാം ഇവ നാലും രജോഗുണ രാശികള്‍. മേടം, വൃശ്ചികം, മകരം, കുംഭം ഇവ നാലും തമോഗുണ രാശികള്‍.
8. രാശികളുടെ ചാതുര്‍വര്‍ണ്യം: കര്‍ക്കടകം, വൃശ്ചികം, മീനം ഇവ വിപ്രരാശികള്‍, മേടം, ചിങ്ങം, ധനു ഇവ ക്ഷത്രിയരാശികള്‍, ഇടവം, കന്നി, മകരം ഇവ വൈശ്യരാശികള്‍, മിഥുനം, തുലാം, കുംഭം ഇവ ശൂദ്രരാശികള്‍.
9. ത്രിദോഷങ്ങള്‍: മേടം, ചിങ്ങം, ധനു പിത്ത രാശികള്‍, ഇടവം, കന്നി, മകരം വാത രാശികള്‍, കര്‍ക്കടകം, വൃശ്ചികം, മീനം കഫ രാശികള്‍, മിഥുനം, തുലാം, കുംഭം ധാതുസമത്വ രാശികള്‍.
10. ചതുര്‍യുഗ രാശികള്‍: മേടം, ചിങ്ങം, ധനു കൃതയുഗരാശികള്‍. ഇടവം, കന്നി, മകരം ത്രേതായുഗരാശികള്‍. മിഥുനം, തുലാം, കുംഭം ദ്വാപരയുഗരാശികള്‍. കര്‍ക്കിടകം, വൃശ്ചികം, മീനം കലിയുഗരാശികള്‍.
ഈ വിഭജനം ഈഷദ് ഭേദത്തോടെ പല ഗ്രന്ഥങ്ങളില്‍ കാണാറുണ്ട്. ഇത്രയും കൊണ്ട് പൂര്‍ണമായി എന്ന് കരുതിയിട്ടല്ല. ഇനിയും ഏറെ വിഭജനങ്ങളുണ്ട്. ഈ ലേഖനം ഒട്ടൊക്കെ സാങ്കേതികമാണ്. മുന്നില്‍ക്കണ്ടത് ജ്യോതിഷ പഠിതാക്കളെ! ഇവയുടെ പ്രായോഗിക വശം, പ്രയുക്തത (അുുഹശലറ അേെൃീഹീഴ്യ) ആണ് പ്രധാനം. അത് പറയുക എന്നാല്‍ ആകാശത്തെ കൈവെള്ളയിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാവും. കണ്ടും കേട്ടും അനുഭവിച്ചും തന്നെ അറിയണം. അതിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സന്നദ്ധതയും ഉത്സാഹവും ഉണ്ടാകുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക