വാസ്കോ: കൊവിഡിനോട് പടവെട്ടി കളിക്കളത്തിലിറങ്ങി കേരള ബ്ലാസ്റ്റേഴ്സ്. തിലക്ക് മൈതാനില്‍ ബെംഗളരുവിനെതിരെ മികച്ച് പോരാട്ടമാണ് മഞ്ഞപ്പട കാഴ്ചവയ്ക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പതിനോന്നാമത് കളിയാണ് ഹോം ഗ്രൗണ്ടില്‍ പുരോഗമിക്കുന്നത്. കളി നടക്കുമൊ എന്ന ആശങ്ക നിലനിന്നിരുന്ന അവസരത്തില്‍ നിന്നാണ് താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത്.
കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്ന് വുകോമനോവിച്ച് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനുമെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊവിഡ് കാരണം മാറ്റിവച്ചിരുന്നു. കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്് പതിനഞ്ച്് ദിവസം ക്വാറന്റീനിലായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങളില്‍ ചിലര്‍ കഴിഞ്ഞ ദിവസമാണ് പരിശീലനം പുനരാരംഭിച്ചത്.
ഇതുവരെ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ശേഷം ബ്ലാസ്റ്റേഴ്സ് തോല്‍വി അറിഞ്ഞിട്ടില്ല. ആദ്യ പാദത്തില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മില്‍ നടന്ന മത്സരം സമനില (1-1) യായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇരു ടീമുകളും ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ ഏറ്റുമുട്ടി. അതില്‍ അഞ്ചിലും ബംഗളൂരു വിജയിച്ചു. രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സും വിജയിച്ചു. രണ്ട്് മത്സരങ്ങള്‍ സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: