കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ കൈക്കൂലി കൊള്ളയ്ക്ക് പിടിയിലായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിപിഎം പ്രവര്‍ത്തക. എംബിഎ മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആര്‍പ്പൂക്കര സ്വദേശി സി.ജെ. എല്‍സി സജി വിജിലന്‍സ് പിടിയിലാകുന്നത്. ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ബാക്കി തുക സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്.
യൂണിവേഴ്സിറ്റിയിലെ സിപിഎം നേതൃത്വത്തിലുള്ള യൂണിയനിലെ സജീവ പ്രവര്‍ത്തകയാണ് എല്‍സി സജി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അതിരമ്പുഴയിലെ യൂണിവേഴ്സിറ്റി കാമ്പസ് വളപ്പിലെ പരീക്ഷാവിഭാഗത്തില്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇവരെ അറസ്റ്റ് ചെയ്തത്. എല്‍സിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്
പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയില്‍ നിന്നാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരിയായ വിദ്യാര്‍ഥിനി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു. ജോലി ആവശ്യാര്‍ത്ഥം സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭിക്കുന്നതിനായാണ് വിദ്യാര്‍ഥിനി സര്‍വകലാശാലയിലെത്തിയത്. ഈ സമയത്താണ് എല്‍സിയെ പരിചയപ്പെട്ടത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒന്നര ലക്ഷം രൂപയോളം വേണ്ടിവരുമെന്ന് ഇവര്‍ പറഞ്ഞു. ഇത്രയും പണം നല്‍കാനാവിലെന്ന് വിദ്യാര്‍ഥിനി പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വീണ്ടും കാലതാമസം വന്നതോടെ ജീവനക്കാരിക്ക് പണം നല്‍കുകയായിരുന്നു.
ആദ്യഘട്ടം ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും പിന്നീട് പലഘട്ടങ്ങളിലായി 25,000 രൂപ നല്‍കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ 30,000 രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്നു എല്‍സി നിര്‍ബന്ധം പിടിച്ചു.
ഇതേ തുടര്‍ന്നു വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പി വി.ജി വിനോദ്കുമാറിന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് വിദ്യാര്‍ഥിനിയുടെ കൈവശം ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ കറന്‍സി നോട്ട് നല്കി വിട്ടു. ഈ തുക യൂണിവേഴ്സിറ്റി കാമ്പസില്‍ വച്ച് വിദ്യാര്‍ഥിനിയില്‍ നിന്ന് വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് എല്‍സിയെ പിടികൂടിയത്. ഇവര്‍ നേരത്തെ വിദ്യാര്‍ഥിനിയില്‍ നിന്ന് പണം കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് എസ്പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ റേഞ്ച് ഡിവൈഎസ്പി വിശ്വനാഥന്, ഇന്‍സ്പെക്ടര്‍മാരായ സാജു, ജയകുമാര്‍, നിസാം, എസ്ഐ സ്റ്റാന്‍ലി, അനൂപ്, അരുണ്‍ ചന്ദ്, അനില്‍കുമാര്‍, പ്രസന്നന് സുരേഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: