ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നറാണ് ഹര്ഭജന് സിംഗ്. ഏറ്റവും മികച്ച ബൗളര്‍ എന്നതിനൊപ്പം തന്നെ വിവാദങ്ങളുടെ അടുത്ത സുഹൃത്തുമാണ് അദ്ദേഹം. ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റില്‍ സൈമണ്ട്സുമായും മറ്റു താരങ്ങളുമായും വാക്കേറ്റമുണ്ടായതും ക്രിക്കറ്റ് ലോകത്തിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണ്. .ഇപ്പോഴിതാ, അന്ന് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഹര്ഭജന്.
2008ലെ ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി മത്സരത്തിലാണ് സംഭവങ്ങളുടെ തുടക്കം. അവിടെയാണ് ഓസ്ട്രേലിയയില്‍ താരം ആന്‍ഡ്രൂ സൈമണ്ട്സും ഹര്‍ബജനും തമ്മില്‍ കാണുന്നതും വാക്കേറ്റമുണ്ടാവുന്നതും. ഭാഷ മനസിലാവാതെ താന്‍ പറഞ്ഞത് അവര്‍ തെറ്റിദ്ധരിച്ചതാണെന്നും ഹര്ഭജന് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
‘ഞാന്‍ ‘തേരി മാ കി’ എന്ന് ഹിന്ദിയില്‍ പറഞ്ഞത് അവര്‍ മങ്കി എന്ന് മാറിക്കേള്‍ക്കുകയായിരുന്നു. അതിന്റെ പേരില്‍ എനിക്കെതിരെ വംശീയാധിക്ഷേപത്തിന് പരാതി നല്‍കുകയും ചെയ്തു. ഇതിനെതിരെ അച്ചടക്ക നടപടികളും ഞാന്‍ നേരിടേണ്ടി വന്നു. ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നതിനെ പറ്റി എനിക്കൊരു ധാരണയും ഉണ്ടായിരുന്നില്ല. എന്തിനാണ് ദേഷ്യപ്പെട്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ അക്കാര്യം പറഞ്ഞിട്ടില്ല എന്നതിന് നിരവധി ആളുകള്‍ സാക്ഷിയുമായിരുന്നു. പക്ഷേ ഞാനും വിവാദത്തില്‍ അകപ്പെട്ടു, എന്ന് ഹര്ഭജന് പറയുന്നു.
‘എന്റെ തലയില്‍ വൃഷണം മുളച്ചതാണോ അതോ കെട്ടിവെച്ചതാണോ എന്ന് പറഞ്ഞ് അവര്‍ എന്റെ മതത്തേയും വിശ്വാസത്തേയും അപമാനിച്ചിരുന്നു. അത് കേട്ട് മിണ്ടാതിരിക്കാന്‍ എന്നെക്കൊണ്ടാവുമായിരുന്നില്ല. എന്നിട്ടും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കണ്ട എന്നു കരുതി ഞാന്‍ സംയമനം പാലിക്കുകയായിരുന്നു,’ ഹര്ഭജന് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ താരങ്ങള്‍ തന്നെ മാത്രമല്ല, തന്റെ മതത്തേയും വിശ്വാസത്തേയും അപമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബോറിയ മജുംദാറിന്റെ ചാറ്റ് ഷോയിലാണ് പണ്ട് താന്‍ നേരിട്ട അപമാനത്തെയും വിമര്‍ശനങ്ങളെയും കുറിച്ച് താരം മനസു തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: