തിരുവനന്തപുരം: കെ.ടി. ജലീല്‍ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സിപിഎം വെല്ലുവിളിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നേരത്തെ സിഎജിയേയും ഗവര്‍ണറെയും സിപിഎം അവഹേളിച്ചിരുന്നു. എന്തിന് രാഷ്ട്രപതിയെ പോലും അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴച്ച സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
തങ്ങള്‍ക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് ഓരോ സിപിഎം നേതാവിനുമുള്ളത്. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി അഴിമതിക്ക് മറയിടാന്‍ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെടി ജലീലിന്റെ മന്ത്രിസഭയിലെ രാജി.
ഇനിയും ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പല വമ്പന്മാരും രാജിവെക്കേണ്ടി വരുമെന്ന് സിപിഎമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബായി സന്ദര്‍ശനത്തെ കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കണം. ദുബായില്‍ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: