Categories: Article

എന്തേ ഗാന്ധി വധത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ കോണ്ഗ്രസ്സിനു താല്പര്യം ഇല്ലാതെ പോയി

കോണ്ഗ്രസ്സിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ മാത്രമാണ് ഗാന്ധി എതിര്‍ത്തിരുന്നത്.

Published by

1948 ല്‍ മഹാത്മ ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്ന നെഹ്രുവിന്റെ കോണ്ഗ്രസ്സ് പിന്നീട് 25 കൊല്ലം തുടര്‍ച്ചയായി ഇന്ത്യ ഭരിച്ചു അവസാനം 1976 ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം മകള്‍ ഇന്ദിരയെ ജനങ്ങള്‍ ബലമായി പിടിച്ചു ഇറക്കി വിട്ടു. അത്  വരെ മഹാത്മ ഗാന്ധിയുടെ വധം ഗൂഢാലോചന ആണെന്ന് തെളിയിക്കാന്‍ കോണ്ഗ്രസിന് കഴിഞ്ഞില്ല അല്ലെങ്കില്‍ താല്പര്യം ഉണ്ടായില്ല എന്നു ഓര്‍ക്കണം.

എന്തേ ഗാന്ധി വധത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ കോണ്ഗ്രസ്സിനു താല്പര്യം ഇല്ലാതെ പോയി?  

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്ഗ്രസ്സ് പിരിച്ചു വിടണം എന്നു പറഞ്ഞു രാഷ്‌ട്രീയ കോലാഹലങ്ങളില്‍ നിന്നു അകന്നു കഴിഞ്ഞ ഗാന്ധി വേറെ ആര്‍ക്കും ഒരു രീതിയിലും ഭീഷണി ആയിരുന്നില്ലല്ലോ ?  

ഇന്ത്യ വിഭജനം പോലും ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള രാഷ്‌ട്രീയ തീരുമാനം ആയിരുന്നു. അതായത് ഗാന്ധിക്ക് അല്ല ഭരിക്കുന്ന സര്‍ക്കാരിനോട് ആണ് ഏതു തീവ്രവാദിക്കും വിരോധം തോന്നേണ്ടത് ?  

കോണ്ഗ്രസ്സിന്റെ  രാഷ്‌ട്രീയ തീരുമാനങ്ങളെ മാത്രമാണ് ഗാന്ധി എതിര്‍ത്തിരുന്നത്.

എന്നാല്‍ മറുഭാഗത്തു ഗോ വധം, രാമരാജ്യം, ഭഗവദ് ഗീത, വിഭജനത്തിനോട് എതിര്‍പ്പ് എന്നീ കാരണങ്ങള്‍ നോക്കിയാല്‍ ഗാന്ധി ഹിന്ദുത്വ രാഷ്‌ട്രീയത്തിനോട് ചേര്‍ന്നു നിന്ന് കോണ്ഗ്രസ്സ്  കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തെ ആണ്  നേരിട്ടല്ലാതെ എതിര്‍ത്തത്…

മഹാത്മാ ഗാന്ധിയെ വധിക്കുന്ന സമയത്തെ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ആയിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി പിന്നീട് നെഹ്‌റു ഭരണ കാലത്തെ പല ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായിരുന്ന ക്ഷണിക്കപ്പെട്ട അതിഥി കൂടി ആയിരുന്നു, പാര്‍ലമെന്റ് മെമ്പര്‍ ആയിരുന്നു എന്നു കൂടി ചേര്‍ത്ത് വായിക്കുകയും വേണം…  

തന്റെ സംഘടന നേതൃത്വം നല്‍കി നടപ്പിലാക്കിയ ഗാന്ധി വധം എന്ന അക്ഷന്തവ്യമായ കുറ്റത്തിന് നെഹ്‌റു സര്‍ക്കാരിന്റെ കീഴില്‍ ശിക്ഷ അല്ല ഹിന്ദു മഹാസഭ പ്രസിഡന്റിന് കിട്ടിയത് അനവധി നിരവധി അംഗീകാരങ്ങള്‍ ആയിരുന്നു എന്നു  ചരിത്രമാണ് പറയുന്നത്…

1948 മുതല്‍ നെഹ്രു രാജവംശം കിണഞ്ഞു ശ്രമിച്ചിട്ടും ആര്‍.എസ്.എസിന് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് എവിടെയും തെളിയിക്കാന്‍  കഴിഞ്ഞിട്ടില്ല . അന്വേഷണ ഏജന്‍സികളും ഇതിനായി നിയോഗിച്ച കപൂര്‍ കമ്മീഷനുമുള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍  ആര്‍.എസ്.എസിന് ഗാന്ധി വധത്തില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് .  

പിന്നീട് സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തിലൂടെ ഈ പച്ചക്കള്ളം പ്രചരിപ്പിച്ച നൂറാനിക്ക് ആര്‍.എസ്.എസിനോട് മാപ്പ് അപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് . ഈ വിഷയത്തില്‍ പച്ചക്കള്ളം പറഞ്ഞവര്‍ക്കെതിരെ ആര്‍.എസ്.എസ് ഫയല്‍ ചെയ്ത പരാതികള്‍ ഇപ്പോള്‍ കോടതിയില്‍ നിലനില്‍ക്കുന്നുമുണ്ട് .  അതില്‍ ജാമ്യം നേടിയ വ്യക്തി ആണ് രാഹുല്‍ ഗാന്ധി എന്ന കോണ്ഗ്രസ്സിന്റെ ഭാവി പ്രധാനമന്ത്രി! .

ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ഈ ഗാന്ധിവധം നടത്തിയത് ആര്‍.എസ്.എസാണെന്ന് പറഞ്ഞ കോണ്‍ഗ്രസ്  ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും നിയമ നടപടി ഉണ്ടായി.

ഗാന്ധിജിയെന്ത് പറഞ്ഞോ അതിന്റെ നേര്‍ വിപരീതം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് . അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഗാന്ധിസത്തെ അപമാനിച്ച കോണ്‍ഗ്രസുകാര്‍  പാര്‍ട്ടിയെ വെറും കുടുംബാധിപത്യത്തിന്റെ കീഴിലാക്കി . ഗാന്ധിജിയുടെ പേരെടുത്ത് വ്യാജഗാന്ധിമാരാണ് രാജ്യം വാണത്. ഗാന്ധിയെ ഇല്ലാതാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയത് ഗാന്ധിയന്‍ തത്വങ്ങളെ തന്നെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by