ന്യൂദല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവാദ ഉത്തരവ് എതിര്‍പ്പിനെ തുടര്‍ന്ന് ബാങ്ക് പിന്‍വലിച്ചു. ഈ വിവാദ ഉത്തരവിനെതിരെ ദല്‍ഹി വനിത കമ്മീഷന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. സ്വമേധയാ കേസെടുക്കുകയാണെന്നും ഈ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ദല്‍ഹി വനിതാ കമ്മീഷന് ആവശ്യപ്പെടുകയായിരുന്നു.
“മൂന്ന് മാസത്തിന് താഴെയാണ് ഗര്‍ഭമെങ്കില്‍ ആ വനിത ഉദ്യോഗാര്‍ത്ഥി ആരോഗ്യവതിയാണ്. എന്നാല്‍ മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണിയാണെങ്കില്‍ ജോലിക്ക് ചേരുന്നതിന് ഫിറ്റല്ല. “- വിവാദ സര്‍ക്കുലര്‍ പറയുന്നു. ഇതിന് പിന്നാലെ പ്രശ്നം വലിയ വിവാദത്തിലേക്ക് നീങ്ങി. ഗര്‍ഭിണികള്‍ക്കെതിരായ വിവേചനമാണ് ഈ ഉത്തരവെന്നായിരുന്നു ആരോപണം. സമ്മര്‍ദ്ദം ഏറിയപ്പോള്‍ വിവാദ ഉത്തരവ് എസ് ബി ഐ പിന്‍വലിക്കുകയും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.
മൂന്നുമാസമോ അതിലധികമോ ഗര്‍ഭമുള്ള സ്ത്രീകളെ ഉദ്യോഗാര്ത്ഥികളാക്കേണ്ടി വരുന്ന സാഹചര്യം വന്നാല്‍ അവര്‍ പ്രസവിച്ച് നാല് മാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്ന് നിര്‍ദേശമാണ് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതാണ് പിന്‍വലിച്ചത്.
‘എസ് ബി ഐ എല്ലാകാലത്തും സ്ത്രീകളെ പരിരക്ഷിക്കുന്നതിലും ശാക്തീകരിക്കുന്നതിലും സീജവമാണ്. ഇപ്പോള്‍ ബാങ്കില്‍ 25 ശതാനം ജീവനക്കാരും സ്ത്രീകളാണ്,’- ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: