കേന്ദ്രസര്‍ക്കാര്‍ സംരംഭമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പരസ്യ നമ്പര്‍ സിസി/01/2022 പ്രകാരം അസിസ്റ്റന്റ് എന്‍ജിനീയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രിക്കല്‍/സിവില്‍/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകാര്‍ക്കാണ് അവസരം. സെലക്ഷന്‍ ‘ഗേറ്റ്-2021’- സ്‌കോര്‍ അടിസ്ഥാനത്തിലാണ്. സമര്‍ത്ഥരായ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 31.12.2021 ല്‍ 28 വയസ്.
ആകെ 105 ഒഴിവുകളുണ്ട്. (കമ്പ്യൂട്ടര്‍ സയന്‍സ്-37, ഇലക്ട്രിക്കല്‍-6, സിവില്‍-4, ഇലക്‌ട്രോണിക്‌സ്-4).
സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.powergrid.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 20 നകം സമര്‍പ്പിക്കണം.
‘ഗേറ്റ് സ്‌കോര്‍’- അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യുവും നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുവര്‍ഷത്തെ പരിശീലനം നല്‍കും. ഈ കാലയളവില്‍ അടിസ്ഥാന ശമ്പളമായ 40,000 രൂ ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രതിമാസം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 50,000-1,60,000 രൂപ ശമ്പളനിരക്കില്‍ എന്‍ജിനീയറായി നിയമിക്കും. ഡിഎ, എച്ച്ആര്‍എ, പിഎഫ്, ഗ്രാറ്റുവിറ്റി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: