മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ് (കേന്ദ്ര പൊതുമേഖലാ സ്ഥാപനം) നോണ്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ വിവിധ ട്രേഡുകളില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 3-5 വര്‍ഷത്തേക്കാണ് നിയമനം. (പരസ്യ നമ്പര്‍ MDL/HR-REC-INE/94/2022) ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. ആകെ 1501 ഒഴിവുകളാണുള്ളത്. ഓരോ ട്രേഡിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ.
* സ്കില്‍ഡ്- I(ID-V): എസി, റഫ്രിജറേഷന്‍ മെക്കാനിക്-18, കംപ്രസ്സര്‍, അറ്റന്‍ഡന്റ്-28, ബ്രാസ് ഫിനിഷര്‍-20, കാര്‍പ്പന്റര്‍-50, ചീപ്പര്‍ ഗ്രൈന്‍ഡര്‍-6, കമ്പോസിറ്റ് വെല്‍ഡര്‍-183, ഡീസല്‍ ക്രയിന്‍ ഓപ്പറേറ്റേഴ്സ്-10, ഡീസല്‍-കം മോട്ടോര്‍ മെക്കാനിക്-7, ഇലക്ട്രിക് ക്രയിന്‍ ഓപ്പറേറ്റേഴ്സ്-11, ഇലക്ട്രീഷ്യന്-5, ഇലക്ട്രോണിക് മെക്കാനിക്-100, ഫിറ്റര്‍-83, ഗ്യാസ് കട്ടര്‍ -92, മെഷ്യനിസ്റ്റ്-14, മില്‍റൈറ്റ് മെക്കാനിക്-27, പെയിന്റര്‍-45, പൈപ്പ് ഫിറ്റര്‍-69, സ്ട്രക്ച്ചറല്‍ ഫാബ്രിക്കേറ്റര്‍-344, യൂട്ടിലിറ്റി ഹാന്റ് (സ്കില്‍ഡ്)-2.
ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള് ഇന്‍സ്പെക്ടര്‍-മെക്കാനിക്കല്‍-45, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്-5, എന്‍ഡിടി-4, ജൂനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ (മെക്കാനിക്കല്‍)-42, പ്ലാനര്‍ എസ്റ്റിമേറ്റര്‍ (മെക്കാനിക്കല്‍-10, ഇലക്ട്രിക്കല്‍/ഇലക്ട്രിക്ട്രോണിക്സ്-1) സ്റ്റോര്‍ കീപ്പര്‍-43.
* സെമി സ്കില്‍ഡ്- I-(ID-II): സെയില്‍ മേക്കര്‍-4, യൂട്ടിലിറ്റി ഹാന്റ് (സെമി സ്കില്‍ഡ്)-100, ഫയര്‍ ഫൈറ്റര്‍-45, സേഫ്റ്റി-6, സെക്യൂരിറ്റി ശിപായി-4.
* സെമി സ്കില്‍ഡ്-III (ID-VIA) ലോഞ്ച് ഡക്ക് ക്രൂ-24.
* സ്പെഷ്യല്‍ ഗ്രേഡ് (ID-VIII) ലോഞ്ച് എന്ജിന് ക്രൂ/മാസ്റ്റര്‍ II ക്ലാസ്-1. യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം, സെലക്ഷന് നടപടികള്‍, സംവരണം അടക്കം വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://mazagondock.in- ല്‍ അഅഅ ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഫെബ്രുവരി 9 വരെ അപേക്ഷകള്‍ സ്വീകരിക്കും.
എഴുത്തുപരീക്ഷ, ട്രേഡ്/സ്കില്‍ ടെസ്റ്റ്, ്രപവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: