ചാലക്കുടി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസും പരിസരവും ഹരിതാഭവും, മനോഹരവുമാക്കാനായി ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി എങ്ങുമെത്തിയില്ല. ഇതിനായി നട്ടുപിടിപ്പിച്ച നൂറുകണക്കിന് ഔഷധസസ്യങ്ങളില്‍ ഭൂരിഭാഗവും ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. ചെടികള്‍ സംരക്ഷിക്കാന്‍ വെച്ച കുറ്റി മാത്രം ബാക്കിയായി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. നഗരസഭയുടെ സഹകരണത്തോടെ കഴിഞ്ഞ ഒക്ടോ. ഒന്നിന് തുടങ്ങിയ പദ്ധതിക്കായി ഔഷധിയുടെ സഹകരണത്തോടെയാണ് ഔഷധ സസ്യങ്ങള്‍ എത്തിച്ചത്.
പീപ്പിള്‍ ഫ്രണ്ടലി റസ്റ്റ് ഹൗസ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ പ്രധാനമായും പദ്ധതിയാരംഭിച്ചത്. അതിരപ്പിള്ളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുകയും ലക്ഷ്യമായിരുന്നു. റസ്റ്റ് ഹൗസ് ആകര്‍ഷകമാണെങ്കിലും ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. 28 മുറികളുള്ള ഇവിടെ പാര്‍ട്ട് ടൈം സ്വീപ്പര്‍, കുക്ക് കം വാച്ചര്‍, കെയര്‍ ടേക്കര്‍, എസ്ആര്‍എല്‍ വര്‍ക്കര്‍ അടക്കം നാല് പേരാണ് ജീവനക്കാരായുള്ളത്. കുടുതല്‍ പേരെ നിയമിക്കണമെന്ന ആവശ്യത്തിന് പുല്ലുവില പോലുമില്ലത്രെ.
ചെടികള്‍ നട്ടതല്ലാതെ ശരിയായ പരിപാലനം നല്‍കിയില്ല. റസ്റ്റ് ഹൗസ് പറമ്പുകളുടെ സംരക്ഷണം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കാതെ വന്നതാണ് പച്ചത്തുരുത്ത് പദ്ധതി ഫലം കാണാതെ പോകാന്‍ കാരണമായതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: