Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാട്ടുകാര്‍ പറയുന്നു, കാറ്റേ നീ വീശരുതിപ്പോള്‍… കാറ്റ് വീശിയാല്‍ വൈദ്യുതി പമ്പകടക്കും

അടിക്കടി വൈദ്യുതി തടസപ്പെടുന്നത് കച്ചവടക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു. റബ്ബര്‍ ഫാക്ടറികള്‍, കുറിച്ചിയിലും, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഉള്ള നിരവധി കമ്പനികള്‍, ഫ്‌ലൗര്‍മില്ലുകള്‍, തടി മില്ലുകള്‍, ബേക്കറികള്‍ തുടങ്ങിയവക്കാണ് ഏറെ നഷ്ടം

Janmabhumi Online by Janmabhumi Online
Jan 29, 2022, 11:05 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്തിലെ കുറിച്ചി, ഇത്തിത്താനം, തുരുത്തി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കാറ്റ് വീശുമ്പോഴും ഇടിവെട്ടിയാലോ മഴക്കാര്‍ വന്നാലോ ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടക്കം പതിവാണ്.  പിന്നെ മണിക്കൂറുകള്‍ കഴിഞ്ഞാവും വൈദ്യുതി വരുന്നത്.

ഫീഡര്‍ തകരാറ്, ട്രാന്‍സ്‌ഫോര്‍മര്‍ തകരാര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അധികൃതര്‍ പറയാറുണ്ടെങ്കിലും ഇവ അടിയന്തരമായി പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വേനല്‍ക്കാലമായതിനാല്‍ ശക്തമായ ചൂട് മൂലം ഫാന്‍ ഇല്ലാതെ ഉറങ്ങുവാന്‍ കഴിയാത്ത അവസ്ഥലയിലാണ് ജനങ്ങള്‍.  

അടിക്കടി വൈദ്യുതി തടസപ്പെടുന്നത് കച്ചവടക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു. റബ്ബര്‍ ഫാക്ടറികള്‍, കുറിച്ചിയിലും, പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഉള്ള നിരവധി കമ്പനികള്‍, ഫ്‌ലൗര്‍മില്ലുകള്‍, തടി മില്ലുകള്‍, ബേക്കറികള്‍ തുടങ്ങിയവക്കാണ് ഏറെ നഷ്ടം മാത്രമല്ല ഫ്രിഡ്ജും മറ്റ് ഇലക്ട്രിക്ക് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതിനാല്‍ വീട്ടമ്മമാര്‍ക്ക് സമയത്ത് ആഹാരം  പാചകം ചെയ്യാനും കഴിയുന്നില്ല. ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ കെ എസ് ഇ ബി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

കുറിച്ചി സെക്ഷന്റെ പരിധിയില്‍ സബ് സ്റ്റേഷന്‍ ഇല്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിനും അടിക്കടിയുള്ള വൈദ്യുതി തടസത്തിനും കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.   സചിവോത്തമപുരം നാഷണല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹോമിയോ മെഡിക്കല്‍ കോളേജ് എന്നിവ ഉള്‍പ്പെടെ നിരവധി ആശുപത്രികളും നിരവധി സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും, നൂറ് കണക്കിന് വ്യവസായ സ്ഥാപനങ്ങളും 20000 ല്‍ പരം ഉപഭോക്താക്കളും ഈ സെക്ഷന് കീഴിലുണ്ട്. കുറിച്ചി സെക്ഷനില്‍ സബ് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ചെത്തിപ്പുഴ, ചങ്ങനാശ്ശേരി, തെങ്ങണ സെക്ഷനുകളിലുള്ള സബ് സ്റ്റേഷനുകളില്‍ നിന്നാണ് കുറിച്ചിയിലേക്ക് വൈദ്യുതി എത്തിക്കുന്നത്.  

എല്ലാ സെക്ഷനുകള്‍ക്ക് കീഴിലും 33 കെ വി സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന പദ്ധതി മുന്‍പ് നിലവിലുണ്ടായിരുന്നെങ്കിലും കുറിച്ചിയില്‍ മാത്രം പ്രാവര്‍ത്തികമായിരുന്നില്ല. പദ്ധതിക്കാവശ്യമായ സ്ഥലം കണ്ടെത്തുവാന്‍ സാധിക്കാതിരുന്നതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചിങ്ങവനം ട്രാവന്‍കൂര്‍ ഇലക്ട്രോ കെമിക്കല്‍സിനു സമീപം ഇലക്ട്രോ കെമിക്കല്‍സ് പ്രവര്‍ത്തിച്ചിരുന്ന സമയത്ത് അതിനായി സബ്സ്റ്റേഷന്‍ സ്ഥാപിച്ചിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയാല്‍ പദ്ധതിക്ക് ഉപകാരപ്പെടുമെന്നും അടിയന്തിരമായി സബ് സ്റ്റേഷന്‍ സ്ഥാപിച്ച് കുറിച്ചിയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നും  നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ ചാനല്‍ കമ്പനികളുടെ കേബിളുകള്‍ വൈദുതി പോസ്റ്റുകളിലൂടെ വലിക്കുന്നത് വലിയ അപകടങ്ങള്‍ക്കും, വൈദുതി മുടക്കം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഒരു സ്ഥലത്തു തന്നെ നിരവധി കമ്പനികളുടെ കേബിളുകളാണ് തലങ്ങും വിലങ്ങും ഇലക്ട്രിക്ക് പോസ്റ്റിലൂടെ വലിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പല പോസ്റ്റുകളും അപകടാവസ്ഥയിലുമാണ്. സ്വകാര്യ വ്യക്തികളാണ് പലയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റ് കത്തിക്കുന്നത്. ഫ്യൂസ് ഊരുന്നതും, കുത്തുന്നതും സ്വകാര്യ വ്യക്തികളാണ്. ഇങ്ങനെ ചെല്ലുമ്പോള്‍ കേബിള്‍ കുരുങ്ങികിടക്കുന്നതു മൂലം പലപ്പോഴും തീയും പുകയും ഉയരുന്നതായും പറയുന്നു. ചിലപ്പോള്‍ പകല്‍സമയത്തും ലൈറ്റ് കത്തി കിടക്കുന്നതും കാണാം.  

രാത്രിയില്‍ ലൈറ്റ് കത്താതെയും വരുന്നുണ്ട്. വൈദുതി പോസ്റ്റിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് കേബിള്‍ വലിക്കുന്നതിന് അനുമതിയുണ്ടോ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. കാറ്റടിക്കുമ്പോള്‍ മറച്ചില്ലകളും കേബിളുകളും കൂട്ടി ഉരസി വലിയ തീ ഗോളങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്. ഇങ്ങനെ വൈദുതി മുടങ്ങുന്നത് കാരണം കച്ചവട, വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ തുടങ്ങിയവയ്‌ക്ക് വന്‍ തോതില്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കെഎസ്ഇബി അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.

Tags: കെഎസ്ഇബിChanganasseryKurichi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

Kerala

മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പ്പാപ്പ, സ്ഥാനാരോഹണം ഡിസംബര്‍ 8ന്

Kerala

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies