ബെയ്ജിങ്: ലോകമൊട്ടാകെ കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പു നല്‍ക്കുകയാണ് ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയതരം കൊവിഡ് വൈറസ് വകഭേദം മാരകമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഒമിക്രോണ്‍ പോലെ അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും വിദേശ വാര്‍ത്ത ഏജന്‍സി പറഞ്ഞു. 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ് കോവ് (MERSCoV) വൈറസുമായി ഇതിന് ബന്ധമുണ്ടെന്നും ഗവേഷകരുടെ കണ്ടെത്തി. സാര്‍സ് കോവ്2 ന് (SARSCoV2) സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കു ഇതു കാരണമാകും.
നിപക്ക് സമാനമായി നിലവില്‍ ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. പുതിയ പഠനങ്ങള്‍ പ്രകാരം നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്2180കോവും മനുഷ്യരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളു എന്ന് വുഹാന്‍ യൂണിവേഴ്സിറ്റിയിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്ന പഠനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം നിലവിലെ വാക്സിനുകള്‍ നിയോകോവില്‍ നിന്ന് പ്രതിരോധിക്കുമൊ എന്നതും പഠിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: