ഇംഫാല്‍ : ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലെ സ്ഥാനാര്‍ത്ഥികളെക്കൊണ്ടും കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി കോണ്‍ഗ്രസ്. ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി വിടുന്നത് പതിവായതോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 ല്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് മണിപ്പൂരില്‍ ലഭിച്ചത്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയിലേക്ക് പോയത് 16 പേരാണ്. ഗോവയില്‍ മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിലും പള്ളിയിലും വെച്ച് 36 സ്ഥാനാര്‍ത്ഥികളാണ് കൂറ്മാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തത്.
2019ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ നിരവധി പേര് പാര്‍ട്ടി വിട്ടിരുന്നു. ഇതോടെയാണ് കൂറ്മാറ്റം ഒഴിവാക്കാന്‍ സ്ഥാനാര്ത്ഥികളെക്കൊണ്ടെല്ലാം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചത്. പി. ചിദംബരത്തെ കൂടാതെ എഐസിസി ഗോവ ഡെസ്ക് ഇന്‍ ചാര്‍ജ് ദിനേഷ് ഗുണ്ഡു റാവു, ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരിഷ് ചൊദന്‍കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോവയിലെ സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: