ജെ. വിഘ്നേഷ്
മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത നിര്‍മ്മാണ കമ്പനിയായി ആശിര്‍വാദ് സിനിമാസ് മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. ഇന്നിതാ ഇരുപത്തിരണ്ടിന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് കമ്പനി.
ഈ അവസരത്തില്‍ മോഹന്‍ലാലിനൊപ്പം ബറോസ് സിനിമയുടെ ലോക്കേഷനില്‍ കേക്ക് മുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ ആഘോശിച്ചത്. ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ സാരഥിയായിരുന്ന മലേക്കുടി ജോസഫ് ആന്റണി (ആന്റണി പെരുമ്പാവൂര്‍) 2000ലാണ് ആശിര്‍വാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളില്‍ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്.
2000ല്‍ നരസിംഹത്തില്‍ തുടങ്ങി ഇതുവരെ 29 സിനിമകളാണ് ആശിര്‍വാദ് സിനിമാസ് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് സിനിമകള്‍ ഇനിയും തിയേറ്ററുകളില്‍ എത്താനുണ്ട്. ഇതിന്റെ എല്ലാം ചിത്രീകരണം തുടരുകയാണ്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രണ്ട് കോടി മുടക്കി നിര്‍മ്മിച്ച നരസിംഹം 22കോടി തിരികെ പിടിച്ച് മലയാളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റുകളെ തന്നെ ഇളക്കിമറിച്ചു.
പിന്നെ 2001ല്‍ രാവണപ്രഭു, 2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ ആശിര്‍വാദ് കാഴ്ചവച്ചു. 2004ല്‍ വീണ്ടും ഷാജി കൈലാസിന്റെ കൂട്ടുകെട്ടില്‍ നാട്ടുരാജാവും എത്തി. മാസ്സ് ആക്ഷന്‍ സീനുകളും, ഡയലോകുകളും കൊണ്ട് വീണ്ടും ഒരു ചരിത്രം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു. 2004ലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ സിനിമകൂടിയായിരുന്നു അത്.
അതിനുശേഷം നരന്(2005), രസതന്ത്രം(2006), ബാബ കല്യാണി(2006), അലിബായ് (2007) എന്നി ആക്ഷന്‍ കുടുംബ സിനിമകള്‍ ആശിര്‍വാദ് ഒരുക്കി. 2007ലെ ഫസ്റ്റ് ഡേ കളക്ഷനും ആ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷനും ബാബാ കല്യാണി നേടി. പി.ടി കുഞ്ഞു മുഹമ്മദിന്റെ സംവിധാനത്തില്‍ 2007ല്‍ ഇറങ്ങിയ പരദേശി സിനിക്ക് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മോഹന്‍ലാല്‍ സ്വന്തമാക്കി. ഇന്നത്തെ ചിന്താ വിഷയം(2008), സാഗര്‍ എലിയാസ് ജാക്കി(2009), റോഷന് ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ്(2009), ചൈന ടൗണ്‍, സ്നേഹവീട്(2011), സ്പിരിറ്റ്, ലേഡീസ് ആന്‍ഡ് ജന്റില്മാന് (2013)ല്‍ പുറത്തിറങ്ങി. 2012 ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ചേര്‍ന്ന് കാസനോവയും പുറത്തിറക്കി.
അതേവര്‍ഷം മലയാള സിനിമകള്‍ക്ക് പുതിയ ചരിത്രവുമായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തി. ഒരു സസ്പെന്‍സ് ക്രൈം വിഭാഗത്തില്‍ ഒരുക്കിയ സിനിമ ഏറെ ജനപ്രീതി നേടുകയും, ഒരുപാടു ചര്‍ച്ചകളും ചെയ്യപ്പെട്ടു. 50കോടി ക്ലബില്‍ കയറിയ ആദ്യ മലയാള സിനിമകൂടിയാണിത്. മലായളത്തില്‍ കൂടാതെ മറ്റ് ആറ് ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തു. അതില്‍ ചൈനയിലും, ഇന്ഡോഷ്യെലും റീമേക്ക് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ്.
2013ല്‍ സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ എന്നും എപ്പോഴും തിയേറ്ററില്‍ എത്തി. അതിനുശേഷം ലോഹം(2015), ഒപ്പം(2016) ഇറങ്ങി. ഏഴ് കോടി മുടക്കി നിര്‍മ്മിച്ച ചിത്രം 65കോടി തിരികെ നേടി. പുലിമുരുകന് ശേഷം രണ്ടമത്തെ വലിയ കളക്ഷനും ഒപ്പം നേടി. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2017ല്‍ വെളിപാടിന്റെ പുസ്തകവും തിയേറ്ററില്‍ എത്തി. വലിയ സ്വീകരണം ചിത്രത്തിന് ലഭിച്ചില്ലെങ്കിലും കളക്ഷനില്‍ മുന്നില്‍ തന്നെയായിരുന്നു.
2018ല്‍ പ്രണവിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് – ജീത്തു ജോസഫിന്റെ കൈകളില്‍ ആദി എത്തി. പ്രണവിന്റെ ആദ്യത്തെ സിനിമാണ് ആദി. ആ വര്‍ഷത്തെ വലിയ കളക്ഷനും ആദി നേടി. ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനുശേഷം ഒടിയന്(2018) റീലിസായി. ‘ഇരുവര്‍’ന് ശേഷം മോഹന്‍ലാലും പ്രകാശ് രാജും ഒന്നിച്ച സിനിമകൂടിയായിരുന്നു അത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന സ്വപ്നത്തിനും ലൂസിഫര്‍ സാക്ഷിയായി. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമക്ക് തിരക്കഥ ഒരുക്കിയത് മുരളിഗോപിയാണ്. നടനില്‍ നിന്നും ഡയറക്ട്റിലേക്കുള്ള പൃഥ്വിയുടെ സ്വപ്നം കൂടിയായിരുന്നു. 30കോടി ബഡ്ജറ്റില്‍ ഇറങ്ങിയ ചിത്രം 200കോടിയിലധികം തിരികെ പിടിച്ചു. 200കോടി ക്ലബില്‍ കയറിയ ആദ്യ ഇന്ത്യന്‍ സിനിമാണ് ലൂസിഫര്‍. ആദ്യ ഭാഗത്തിന് വലിയ സ്വീകരണം ലഭിച്ച സിനിമയുടെ രണ്ടാം ഭാഗത്തിന് വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. അതേവര്‍ഷം തന്നെ 2019ല്‍ ഇട്ടിമാണിയും റീലിസായി.
2021ല്‍ കോവിഡ് വ്യാപന സമയത്തും പ്രക്ഷകര്‍ക്കായി ആശിര്‍വാദ് സിനിമാസ് തങ്ങളുടെ 27ാമത്തെ സിനിമയായി ദൃശ്യത്തിന്റെ രണ്ടാം ഭാഗവും കൊണ്ടുവന്നു. ഏറെ ചര്‍ച്ചയായി ഒന്നാം ഭാഗത്തിനെക്കാള്‍ കൂടുതല്‍ സസ്പെന്സുകളോടെയായിരുന്നു ജീത്തു ദൃശ്യം രണ്ട് ഒരുക്കിയത്. ലോക്ക് ഡൗണ്‍ സമയത്ത് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
മലയാളത്തിലെ ചരിത്ര ഐതിഹ്യ ചലച്ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2021ലാണ് റിലീസായത്. പ്രിയദര്ശന് സംവിധാനത്തില്‍ 100 കോടി ബജറ്റില്‍ ഒരേ സമയം മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ചു. ആശിര്‍വാദ് നിരമ്മിച്ച 28ാമത്തെ സിനിമയാണ് മരക്കാര്‍. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതിനു മുന്‍പ് തന്നെ 2019 ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. രണ്ടു പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. ഒസ്കാര്‍ പട്ടികയില്‍ മരക്കാര്‍ ഇടം പിടിക്കുകയും ചെയ്തു. മോഹന്‍ ലാലിനൊപ്പം, സിദ്ധിഖ്, പ്രണവ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, സുനില്‍ ഷെട്ടി എന്ന വലിയ താരനിര തന്നെ അണിനിരന്നു. അതിനുശേഷം വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ ലാലിനെ നായകനാക്കി ബ്രോ ഡാഡിയും ആശിര്‍വാദ് ഒരുക്കി. ഒരു ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ ഒരുക്കിയ സിനിമ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. പ്രദര്‍ശനം വിജയിച്ച് ചിത്രം വന്‍ വിജയം കൊയ്യുകയാണ്.
എലോണ്‍, 12th മാന്‍, മോണ്‍സ്റ്റര്‍, ബറോസ്, എമ്പുരാന് എന്നി സിനിമകളാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഇനി ഇറങ്ങാനുള്ള ചിത്രങ്ങള്‍. മോഹന്‍ ലാല്‍ സംവിധാനായകന്‍ ആകുന്ന പ്രത്യേകതള്‍ കൂടി ബറോസിനുണ്ട്. കുട്ടികള്‍ക്കുള്ള ഒരു ഫാന്റസി സിനിമയാണിത്. സന്തോഷ് ശിവനാണ് ഛായാഗ്രണം നിര്‍വഹിക്കുന്നത്. ഇനി വരും വര്‍ഷങ്ങളില്‍ നിരവധി നല്ല സിനിമകള്‍ ആശിര്‍വാദിന്റെ ബാനറില്‍ നിന്നും ജനിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
വിഘ്നേഷ്. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: