ന്യൂദല്‍ഹി: ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (baba raghav das medical college hospital) ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ കഫീല്‍ ഖാനും( Kafeel Khan) യുപി ഇലക്ഷനില്‍ ( up election) മത്സരിക്കാന്‍ രംഗത്ത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി അദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഏതെങ്കിലും പാര്‍ട്ടി തന്നെ യുപിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കഫീല്‍ ഖാന് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാനാണ് താല്പര്യമെന്നും ഇതിനായി ഏതെങ്കിലും പാര്‍ട്ടി സഹായിക്കണമെന്നും അദേഹം അഭ്യര്‍ത്ഥിച്ചു. ഇന്നാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം അദേഹം പാര്‍ട്ടികളെ അറിയിച്ചത്.
ശിശുരോഗ വിദഗ്ധന്‍ കഫീല്‍ ഖാന് ജോലി ചെയ്തിരുന്ന ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10 നാണ് 60 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചത്. സംഭവത്തില്‍ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാന് അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ എഇഎസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
കേസില്‍ മൂന്നാം പ്രതി ചേര്‍ത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: