കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ( pala bishop Joseph Kallarangatt) ജന്മദിനാശംസകള് നേര്‍ന്ന് സുരേഷ് ഗോപി എംപി. ( Suresh Gopi) ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ബിഷപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ബഹുമാനപ്പെട്ട പാലാ രൂപതാദ്ധ്യക്ഷന് മാര്‍. ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ജന്മദിനാശംസകള്! തിരുമേനിയ്ക്ക് എല്ലാ നന്മകളും നേരുന്നു. ഒപ്പം ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു’ സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിനെതിരെ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ രൂപതാ ആസ്ഥാനത്തെത്തി സുരേഷ് ഗോപി പിന്തുണ അറിയിച്ചിരുന്നു. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
നാര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇര ആക്കുന്നു എന്നായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇത്തരം ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: