ന്യൂദല്‍ഹി: ഇന്ത്യാവിരുദ്ധ നിലപാടെടുക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള 17 സംഘടനകള്‍ പങ്കെടുത്ത യുഎസില്‍ നടന്ന ചടങ്ങില്‍ ഭാരതത്തെ വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി.
ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്ക്കുന്നു എന്നായിരുന്നു ഹമീദ് അന്‍സാരിയുടെ വിമര്‍ശനം. ഇപ്പോഴത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം മതപരമായ ഭൂരിപക്ഷം കാണിക്കാനുള്ള അധികാരമായി എടുക്കുകയാണെന്നും ഹമീദ് അന്‍സാരി വിമര്‍ശിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഇന്ത്യയിലെ അറിയപ്പെടുന്ന മോദി സര്‍ക്കാര്‍ വിരുദ്ധരാണ്. സ്വര ഭാസ്കര്‍, ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സെനറ്റര്‍ എഡ് മാര്കി, യുഎസ് കോണ്‍ഗ്ര് അംഗങ്ങളായ ജിം മക്ഗവേണ്‍, ആന്റി ലെവിന്‍, ജാമി റസ്കിന്, മുന്‍ മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം, നദീന്‍ മെയ്ന്‍സ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. മനുഷ്യാവകാശത്തിന്റെയും മറ്റും കാരണം ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശീലമാക്കിയ ജെനോസൈഡ് വാച്ച്, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ എന്നീ സംഘടനകളും പങ്കെടുത്തു.
യുഎസില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുക എന്നതായിരുന്നു യോഗത്തിന്റെ ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: