ന്യൂദല്‍ഹി : ഫോളോവേഴ്സിന്റെ എണ്ണം മനപ്പൂര്‍വ്വം കുറയ്ക്കുന്നെന്ന പരാതിയില്‍ രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ല. ചട്ടങ്ങള്‍ ലംഘിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്നും ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം മനപ്പൂര്‍വ്വം കുറയ്ക്കുകയാണെന്ന് ആരോപിച്ച് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന് രാഹുല്‍ കഴിഞ്ഞ ഡിസംബറിലാണ് കത്തെഴുതിയത്. പ്രതിമാസം തനിക്ക്രണ്ട് ലക്ഷത്തോളം ഫോളോവേഴസിനെ ലഭിച്ചിരുന്നു. 2021 ഓഗസ്റ്റ് മുതല്‍ ഇത് 2500 ആയി കുറഞ്ഞു. തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം 19.5 ദലശക്ഷമായി മരവിപ്പിച്ചിരിക്കുകയാണെന്നും ട്വിറ്ററിന് അയച്ച കത്തില്‍ രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.
ദല്‍ഹിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയതതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് അടുത്തിടെ മരവിപ്പിച്ചിരുന്നു. പോക്സോ നിയമം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: