ലക്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം സ്‌ഫോടക വസ്തു നിറച്ച് ടൈം ബോംബ് കണ്ടെത്തി. മധ്യപ്രദേശിലെ രേവയിലാണ് ഭീഷണിക്കത്തും സ്‌ഫോടക വസ്തുവും കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി ടൈമര്‍ ഘടിപ്പിച്ചിരുന്ന ബോംബ് നിര്‍വീര്യമാക്കി.
റിപ്പബ്ലിക് ദിനത്തില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമാക്കി ഭീകരവാദി ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: