ഡോ. പി.പി. സൗഹൃദന്
ബുദ്ധിയുള്ളവര്‍ ക്രോധത്തെ ഉപേക്ഷിക്കണം. ഈ ക്രോധമാണ്, വൈരാഗ്യബുദ്ധിയാണ് (വിദ്വേഷം) മനുഷ്യന് കാലനായിതീരുന്നത്. വേദാന്തത്തിലെ വൈരാഗ്യ പദത്തിന് നിസ്സംഗത എന്ന അര്‍ഥം കൂടിയുള്ളത് ഓര്‍ക്കുമല്ലോ.
‘മാതാ-പിതാ-ഗുരൂര്‍ ദൈവം’; മാതാവും പിതാവും ഗുരുവും ദൈവം തന്നെ. ആദ്യത്തെ കാണപ്പെട്ട ദൈവം അമ്മയാണ്. അമ്മയല്ലാതൊരു ദൈവമുണ്ടോ?’എന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനം എത്ര ഹൃദയസ്പര്‍ശിയാണ്. എത്ര മക്കള്‍ അതുള്‍ക്കൊണ്ടു?
സ്വന്തം അമ്മയെ ജഗദംബയുടെ പ്രതിബിംബമായി കാണാന്‍ കഴിയണം.
‘അനന്തമജ്ഞാതമവര്‍ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്ത്യന് കഥയെന്തു കണ്ടു’
നാലപ്പാട്ട് നാരായണമേനോന്റെ ‘കണ്ണുനീര്‍ത്തുള്ളി’കളിലെ ഈ വരികള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.അനന്തവിശാലമായ ഈ പ്രപഞ്ചത്തില്‍ നാം ഒന്നുമല്ലെന്നും എന്നാല്‍ നമ്മുടെ വികസന സാധ്യത, നാം എല്ലാ മാണെന്നും തിരിച്ചറിയാനുള്ള ഒരു ഉള് ളിച്ചം (ശിശെഴവ)േ ആയി ലളിതാസഹസ്രനാമം ഉപകരിക്കണം.
വിദ്യാര്‍ഥികള്‍ക്ക്, യുവജനങ്ങള്‍ക്ക് ഈ കൈപ്പുസ്തകം, ജഗദംബയുടെ വിസ്മയ വിലാസകേളികളില് ഒന്നായ അനന്താകാശത്തിലെ ജ്യോതിര്ഗോളങ്ങളെക്കുറിച്ച് ജിജ്ഞാസ വര്‍ദ്ധിച്ച് പഠിച്ച് പഠിച്ച് ഗവേഷണ പഠനത്തിലൂടെ ഒരുനാള്‍ നാസയിലെ ഭാരതീയ ശാസ്ത്രജ്ഞരില്‍ ഒരാളാവാന്‍ ഉപകരിക്കട്ടെ! (തിരുവനന്തപുരം കരമനയില്‍ ജനിച്ച് ചാല സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച താണുപദ്മനാഭന് എന്ന വിശ്വപ്രസിദ്ധ ശാജ്ഞനെപ്പോലെ).
പ്രചാരം കൊണ്ട് സഹസനാമങ്ങളില് ഒന്നാമതും രണ്ടാമതും നില്‍ക്കുന്നത് ശീലളിതാസഹസ്രനാമവും ശ്രീവിഷ്ണുസഹസ്രനാമവുമാണെന്നു പറയാം. ഒരുപക്ഷേ അതിന്റെ പ്രാധാന്യത്തിന്റെ പൂര്വാപരത നിര്‍ണയിക്കാന്‍ പ്രയാസവുമാണ്. ഒരര്‍ഥത്തില്‍ എല്ലാം ഒരേ ഈശ്വരന്റെ, ജഗദീശ്വരിയുടെ നാമപ്രശസ്തികള് മാത്രമാണ്.
ഈശ്വരചൈതന്യത്തിന് സ്ത്രീ-പുരുഷഭേദം യഥാര്‍ഥത്തില്‍ ഇല്ല. എന്നാല്‍ നമ്മുടെ സങ്കല്പത്തില് അവ നാനാരൂപമാര്ജിക്കുന്നു എന്നേയുള്ളൂ. വാസനാഭേദത്താലും ഉപാസനാരീതികളാലും ഈശ്വരന് അനശ്വരന്‍, അവ്യയന്‍, സര്‍വവ്യാപി (ഛാശുൃലലെി)േ സര്വജ്ഞന് (ഛാിശരെശലി)േ സര്വശക്തന് (ഛാിശുീലേി)േ എല്ലാമാണ്. നമ്മുടെ പതിനെട്ട് പുരാണങ്ങളില്‍ ഒന്നായ മഹാഭാഗവതം വേദവ്യാസന് രചിച്ചു. മഹാഭാരത കര്‍ത്താവായ അദ്ദേഹം വേദങ്ങളെ വ്യസിച്ച് പകുത്ത് ചതുര്വേദമാക്കി. മഹാഭാരതാന്തര്ഗതമായി ഭഗവദ്ഗീതയെ പ്രതിഷ്ഠിച്ചു. ബ്രഹ്മസൂത്രം പൂര്‍ത്തീകരിച്ചു. ഇങ്ങനെ ഒന്നിലും തൃപ്തിവരാതെ ഖിന്നനായിരുന്ന വ്യാസഭഗവാന് എന്ന കൃഷ്ണദൈ്വപായനനെ, ഭാഗവതോത്തമനും ദേവര്ഷിയുമായ നാരദര് സന്ദര്‍ശിച്ച് പരംപുരുഷനായ ശ്രീകൃഷ്ണ ഭഗവാനില്‍ എത്തിച്ചേരാനുള്ള മാധുര്യ ഭക്തിയും, ശ്രീകൃഷ്ണ ലീലകളും രചിച്ച് കൃഷ്ണഭക്തനാവാന് ഉപദേശിച്ചതിന്റെ ഫലമായുണ്ടായ അത്ഭുതകൃതിയാണ് മഹാഭാഗവതം.
ആദിനാരായണനായ പരമപുരുഷന്, 16 കലകളും തികഞ്ഞ സച്ചിദാനന്ദ സ്വരൂപന്, പരബ്രഹ്മസ്വരൂപന്‍, സാക്ഷാല്‍ മാധവന് അല്ലെങ്കില്‍ ഗുരുവായൂരപ്പനാണ് ഈ പ്രപഞ്ച ഭരണം നടത്തുന്നത്. കോടാനുകോടി സൗരയൂഥങ്ങളുള്ള വിശ്വപ്രപഞ്ചത്തിലെ ഉയര്‍ന്ന സ്ഥാനമായ ഗോലോകവൃന്ദാവനത്തില്‍ മൂന്നുകോടിയില്പരം ഗോപികമാരുടെ പരിസേവനത്തില് നിര്‍മമനും നിത്യമുക്തനും നിത്യശുദ്ധനും നിര്മോഹനുമായി ഈ പ്രപ ഭരണം നടത്തുന്ന സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്റെ (കൃഷ്ണസ്തു ഭഗവാന് സ്വയം) കീഴില്‍ ഭരണം നടത്തുന്നു ഏറ്റവും വലിയ ശ്രീകൃഷ്ണഭക്തനായ പരമശിവന് (കൈലാസനാഥന്). നാം ഭാരതത്തിന്റെ വടക്കേ അറ്റത്തു ഹിമാലയത്തില്‍ കാണുന്ന കൈലാസമല്ല. പ്രപഞ്ചത്തില്‍ അന്യമായ കൈലാസം, വൃന്ദാവനം, അയോദ്ധ്യ എല്ലാം ഉള്ളതായി നമ്മുടെ പുരാണങ്ങള്‍ പറയുന്നു. 18 പുരാണങ്ങളും, 18 ഉപപുരാണങ്ങളും ശ്രീവേദവ്യാസന്‍ സംഗ്രഹിച്ചു എന്നു കരുതപ്പെടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: