മുംബൈ: 150 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ വന്‍ വിജയത്തിന് ശേഷം, ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന പേരില്‍ സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫഌക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രോജക്റ്റില്‍ നിന്നാണ് നെറ്റ്ഫ്ലിക്സ് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
150 കോടി രൂപ ചിലവില്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് വേണ്ടെന്ന് വെയ്ക്കുന്നതായി നെറ്റ്ഫ്ലിക്സ് അറിയിച്ചത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാനുള്ള കാരണം എന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ മികച്ച വാണിജ്യ സിനിമയായിരുന്നു ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഗങ്ങളായാണ് ഇറങ്ങിയത്. ബോക്സ് ഓഫീസില്‍ വമ്പിച്ച വിജയമായിരുന്നു രണ്ട് ചിത്രങ്ങളും നേടിയത്.
ഇതിനു പിന്നിലെ ചിത്രത്തിന്റെ മൂന്നാം ഭാഗം ഇറങ്ങുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഒടുവിലാണ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന പേരില്‍ ബാഹുബലി സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫഌക്സ് അറിയിച്ചത്. 100 കോടിക്ക് മുകളില്‍ ആയിരുന്നു ഇതിനായി നെറ്റ്ഫ്ലിസ് നിക്ഷേപിച്ചിരുന്നത്. ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന സീരിസില്‍ ശിവകാമി ദേവിയുടെ കഥ പ്രമേയകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട ശിവകാമി ദേവിയെന്ന ശക്തയായ രാജ്ഞിയുടെ ജീവിതകഥ ആസ്പദമാക്കിയാണ് സീരിസ് വിഭാവനം ചെയ്തിരുന്നത്. ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന, ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ ആധാരമാക്കിയാണ് സീരീസിന്റെ തിരക്കഥ ഒരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: