ഇന്നേക്ക് 28 വര്‍ഷം ……
1994 ജനുവരി25, രാത്രി 8.20നു ഉരുവച്ചാലില്‍ ബസ് ഇറങ്ങി തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോഴേക്കും പിന്നില്‍ നിന്ന് ബലത്തോടെയുള്ള പിടുത്തം .
ഒന്നു കുതറാന്‍ പോലും പറ്റിയില്ല….
നിമിഷങ്ങള്‍ കൊണ്ട് അവര്‍ കാര്യം സാധിച്ചു..
മുട്ടിനു കീഴെ ഇരു കാലുകളും വേര്‍ പെടുത്തി ഇങ്ക്വിലാബ് വിളിച്ച് ആവേശത്തോടെ അവര്‍ മടങ്ങി….
ശരീരത്തെ തുണ്ടമാക്കിയെങ്കിലും മനസ്സിനെ തൊടാന്‍ അവര്‍ ക്കായില്ല.
ദീര്‍ഘ നാളത്തെ ചികിത്സ….!
സ്വയം സേവകരുടെ സ്നേഹ സാമീപ്യം ,പരിചരണം .സംഘ അധികാരികളുടെ സാന്ത്വനം ,വാത്സല്യം ,ശ്രദ്ധ. ജീവിതത്തിനു പുത്തന്‍ കരുത്ത്.കാഴ്ചപ്പാടിനു കൂടുതല്‍ തിളക്കം .നിശ്ചയങള്‍ ക്ക് അസാമാന്യ ബലം .അതെ, ഞാന്‍ ഇന്നും ജീവിക്കുന്നു….
19 സ്വയം സേവകരുടെ ജീവരക്തം ഇന്നെന്റെ സിരകളില്‍ !
പിന്നെന്തു വേണം …
സംഘ ജീവിതം മോക്ഷ ദായകം .ബലിദാനികള്‍ ക്കും ദുരിതം പേറി കഴിയുന്ന ജീവിക്കുന്ന ബലിദാനികള്‍ക്കും തടവറകളില്‍ ആദര്‍ശ ജീവിതം നയിക്കുന്ന സഹോദരങ്ങള്‍ക്കും പ്രണാമങ്ങളോടെ……..
സദാനന്ദൻ മാഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: