ടോംഗ: അഗ്നിപര്‍വ്വത സ്ഫോടനത്തിന് പിന്നാലെ സുനാമിയും രൂപപ്പെട്ടതിനെ തുടര്‍ന്ന് ദുരിതത്തിലായ ദ്വീപ് രാഷ്ട്രം ടോംഗയ്ക്ക് കൈത്താങ്ങായി ഇന്ത്യ. 200,000 ഡോളറിന്റെ അടിയന്തര സഹായമാണ് ഇന്ത്യ ടോംഗയ്ക്ക് നല്‍കുന്നത്. ദുരിതാശ്വാസ, പുനരധിവാസ, പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ പണം ചെലവഴിക്കുക.
ഇന്ത്യയുടെ സുഹൃത്ത് എന്ന നിലയില്‍ ടോംഗയിലെ ജനങ്ങളെ സഹായിക്കുക ഇന്ത്യയുടെ കടമയാണെന്ന് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ടോംഗയിലുണ്ടായ സുനാമി ജനജീവിതത്തിന് കാര്യമായ തടസ്സം സൃഷ്ടിക്കുകയുണ്ടായി. തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടമാണ് സുനാമി ഉണ്ടാക്കിയത്. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ അകലെയുള്ള ഹുംഗടോംഗ ഹാപായ് അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ശനിയാഴ്ച പൊട്ടിത്തെറിച്ചത്. മൂന്ന് ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ സ്ഫോടനമാണ് നടന്നത്.
നാസയുടെ കണക്കുപ്രകാരം രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിരോഷിമയില്‍ യുഎസ് വര്‍ഷിച്ച അണുബോംബിനേക്കാള്‍ നൂറുകണക്കിന് മടങ്ങ് ശക്തിയേറിയ അഗ്നിപര്‍വ്വത സ്ഫോടനമാണ് ടോംഗോയില്‍ ഉണ്ടായത്. 2018 മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധികളിലും നാശനഷ്ടങ്ങളിലും ഇന്ത്യ ടോംഗയ്ക്കൊപ്പം ഉറച്ചുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: