തൃശൂര്‍: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ തീവ്രവാദ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്ന ഏഴ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. കേന്ദ്ര രഹസ്യസേന കേന്ദ്രങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
കൊല്ലം, കാസര്‍കോഡ്, കോഴിക്കോട്, ആലുപ്പുഴ എന്നീ പട്ടണങ്ങളും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, പാവറട്ടി, വാടാനപ്പള്ളി എന്നീ കേന്ദ്രങ്ങളും ഉള്‍പ്പെടെയാണ് തീവ്രവാദചര്‍ച്ചകള്‍ നടത്തുന്ന ക്ലബ്ല് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന ഏഴിടങ്ങള്‍. ഈ ക്ലബ്ബ് ഹൗസുകളുടെ തീവ്രവാദ ചര്‍ച്ച ആസൂത്രണം ചെയ്യുന്നവര്‍ എന്തായാലും ഈ ഏഴ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
ക്ലബ്ബ് ഹൗസിനെ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വളരെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഐഎന്‍എ, ഇന്‍റലിജന്‍സ് ബ്യൂറോ, മിലിറ്ററി ഇന്‍റലിജന്‍സ് എന്നിവ കേരളത്തിലെ ക്ലബ്ബ് ഹൗസ് ചര്‍ച്ചകള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
ഇപ്പോള്‍ മതവിദ്വേഷ പ്രചാരണം നടത്താന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ മാധ്യമം ക്ലബ്ബ് ഹൗസാണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് തരം റൂമുകളാണ് ക്ലബ്ബ് ഹൗസിലുള്ളത്. ഓപ്പണ്‍, ക്ലോസ്ഡ് എന്നിവ. ഇതില്‍ കൂടുതല്‍ രഹസ്യസ്വഭാവമുള്ള തീവ്രവാദ ചര്‍ച്ചകളും ആസൂത്രണങ്ങളും നടക്കുന്നത് പുറത്തുനിന്നുള്ള ആര്‍ക്കും പ്രവേശനമില്ലാത്ത ക്ലോസ്ഡ് റൂമുകളിലാണ്. ഇവിടുത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ.
നേരത്തെ ഓപ്പണ്‍ റൂമികളില്‍ അത്യാവശ്യം തീവ്രവാദ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പലരും ഇപ്പോള്‍ കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ രാത്രികാല നിരീക്ഷണം ശക്തമാക്കിയതോടെ അപ്രത്യക്ഷരായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: