കുറവിലങ്ങാട്: കെ റെയില്‍ പദ്ധതിക്ക് സര്‍വേ കല്ലിടാന്‍ എത്തിയ വാഹനവും ഉദ്യോഗസ്ഥരെയും സമരക്കാരും നാട്ടുകാരും ബിജെപി നേതാക്കളും ചേര്‍ന്ന് തടഞ്ഞു. ഞീഴൂര്‍, വിളയംകോട് തോട്ടക്കുറ്റി ഭാഗത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
സര്‍വ്വേക്കല്ലുമായി എത്തിയ വാഹനത്തിന്റെ മുന്നില്‍ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് കല്ലിടാന്‍ എത്തിയവര്‍ തിരികെ പോയി. രാവിലെ പത്ത് മണിയോടെ കല്ലിടാന്‍ എത്തുമെന്ന് അറിഞ്ഞ് നാട്ടുകാരും സമരസമിതിക്കാരും ഇവിടെ ഒത്തുകൂടിയിരുന്നു. എന്നാല്‍ കല്ലുമായുള്ള വാഹനം 12.30 ഓടെയാണ് സ്ഥലത്ത് എത്തിയത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതനുസരിച്ച് വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. അശാസ്ത്രീയമായ രീതിയില്‍ നടപ്പാക്കുന്ന കെ റെയില്‍ പദ്ധതി എന്ത് വില കൊടുത്തും തടയുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സമരസമിതി ജില്ലാ ചെയര്മാന് എം.ബി.ബാബുരാജ്, കണ്‍വീനര്‍ എസ്.രാജീവ്, പി.സി.രാജേഷ്, സി.എം.പവിത്രന്, ബാബു കുട്ടന്‍ചിറ, വി.ജെ. ലാലി തുടങ്ങിയ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: