ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ മറ്റു രോഗികളുമായി സമ്പര്‍ക്കം ഉണ്ടാകാതെ പ്രത്യേകം നിരീക്ഷിക്കുന്നതിനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമായി പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. ബോബന് അധ്യക്ഷനായി.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഹോമിയോപ്പതി ചികിത്സാ കേന്ദ്രങ്ങളില്‍ കൊവിഡ്- കോവിഡാനന്തര രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനും മറ്റുള്ളവര്‍ക്ക് കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച രോഗ പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. നേരിട്ടെത്തി ചികിത്സ തേടാന്‍ കഴിയാത്തവര്‍ക്ക് ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനവും,1800-599-2011 (ടോള്‍ ഫ്രീ), 8281238993 എന്നീ നമ്പരുകളില്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനവും പ്രയോജപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: