ചണ്ഡീഗഢ്: മണല്‍ഖനനവുമായി ബന്ധപ്പെട്ടുള്ള അഴിമതി അന്വേഷിക്കാന്‍ ഇഡി ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്റെ സ്ഥാപനത്തില്‍ ഉള്‍പ്പെടെ നടന്ന റെയ്ഡിനെക്കുറിച്ച് നവജോത് സിങ്ങ് സിദ്ദുവിന് അത്ര അഭിപ്രായമില്ലെങ്കിലും ഛന്നിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയില്ലെന്നും സിദ്ദു.
പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് നവജോത് സിങ്ങ് സിദ്ദുവും മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ഛന്നിയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള മത്സരം മുറുകുകയാണ്. ആരെയെങ്കിലും ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആരെ ഉയര്‍ത്തിക്കാട്ടിയാലും അത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപത്തിന് വഴിമരുന്നിടുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് കരുതുന്നു.
ഇഡിയുടെ റെയ്ഡ് രാഷ്‌ട്രീയ പ്രതികാരമാണെന്ന് കുറ്റപ്പെടുത്തുമ്പോഴും ചരണ്‍ജിത് സിങ്ങ് ഛന്നിയുടെ മരുമകന്‍ ഭൂപീന്ദര്‍ സിങ്ങ് ഹണിയുടെ സ്ഥാപനത്തില്‍ നടന്ന റെയ്ഡിന്റെ കാര്യത്തില്‍ ഛന്നിക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സിദ്ദു തയ്യാറല്ല. “നിയമം അതിന്റെ വഴിക്ക് പോട്ടെ,’- സിദ്ദു അഭിപ്രായപ്പെട്ടു. അന്യോന്യം ചെളിവാരിയെറിഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമം സിദ്ദുവും ഛന്നിയും തുടരുകയാണ്. ഇതോടെ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിനെ മാറ്റി കോണ്‍ഗ്രസിനെ ശുദ്ധീകരിക്കാമെന്ന സോണിയാഗാന്ധിയുടെ കണക്കുകൂട്ടല്‍ തെറ്റുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: