ന്യൂദല്‍ഹി: വടക്കേയിന്ത്യയില്‍ ശിവസേന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബിജെപിക്ക് എല്ലാം വിട്ടുനല്‍കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായിരുന്നേനെ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
മഹാരാഷ്ട്രയില്‍ ഞങ്ങള്‍ ബിജെപിയെ അടിമുതല്‍ മുടി വരെ എറ്റെടുത്തു. ബാബറി മസ്ജിദ് പ്രശ്നത്തിന് ശേഷം വടക്കേയിന്ത്യയില്‍ ശിവസേന തരംഗമായിരുന്നു. ഞങ്ങള്‍ അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്തിന് ശിവസേനയുടെ പ്രധാനമന്ത്രിയുണ്ടായേനേ- സഞ്ജയ് റാവത്ത് പറഞ്ഞു. ഒരിയ്ക്കലും മഹാരാഷ്ട്രയ്ക്കപ്പുറം വേരുകളില്ലാത്ത ശിവസേനയ്ക്ക് എങ്ങിനെയാണ് പ്രധാനമന്ത്രിയുണ്ടാവുന്നത് എന്ന കാര്യത്തില്‍ സഞ്ജയ് റാവത്ത് ഒരു വിശദീകരണവും നല്‍കുന്നില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും തമ്മിലുള്ള വാക്പോരിനിടയിലാണ് സഞ്ജയ് റാവത്തിന്റെ ഈ പ്രതികരണം. ബിജെപി ഹിന്ദുത്വത്തെ അധികാരത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന ഉദ്ധവ് താക്കറേയുടെ പ്രസ്താവനയ്ക്ക് രാം മന്ദിര്‍ പണിയാന്‍ വെടിയുണ്ടകള്‍ നേരിട്ടവരാണ് ബിജെപി എന്നതായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ മറുപടി.
ഹിന്ദുത്വത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന് മുന്‍പ് ശിവസേന അതിന്റെ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ തത്വങ്ങളാണോ പിന്തുടരുന്നതെന്ന കാര്യം പരിശോധിക്കണമെന്നും ഉദ്ധവ് താക്കറെയ്ക്കുള്ള മറുപടിയായി ബിജെപി നേതാവ് രാം കാദം പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: