തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന താരകമാണ് നേതാജിയെന്ന് മന്ത്രി ആന്റണി രാജു. നേതാജി സുബാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ച് കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന് കലാ സാംസ്കാരിക മാധ്യമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ക്ക് നല്കിയ പ്രേംദേശ് പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നതുവരെ ഇടമുറിയാത്ത പോരാട്ടം അനിവാര്യമാണെന്ന ഉറച്ച പക്ഷക്കാരനായിരുന്നു അദ്ദേഹം. ദേശസ്നേഹത്തിന്റെ ആവേശത്തിരകളുയര്‍ത്തിയ നേതാജി നിരന്തര സമരത്തിന്റെ പാതയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന് പ്രസിഡന്റ് എം.എന്‍ ഗിരി അധ്യക്ഷനായി. സെക്രട്ടറി പൂവച്ചല്‍ സുധീര്‍, ഭാരതീയം ട്രസ്റ്റ് ചെയര്മാന് കരമന ജയന്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജലീല്‍ മുഹമ്മദ്, ദുനുംസ് പേഴുംമൂട്, സംസാരിച്ചു.
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള നേതാജി പ്രേംദേശ് പുരസ്ക്കാരം ‘ജന്മഭൂമി’ ലേഖകന്‍ ശിവാകൈലാസ് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്ക്കാരം ചെങ്കല്‍ രാജശേഖരന് നായര്‍ക്ക് സമ്മാനിച്ചു. കലാരംഗത്ത് ഗാനരചയിതാവ് കെ. പി ഹരികുമാര്‍, നേതാജി സന്ദേശവുമായി ഭാരതപര്യടനം നടത്തിയ വിമുക്തഭടന് ഗോപാലകൃഷ്ണന് നായര്‍ (റോബിന്), കെ.റ്റി രാജു നാരായണന് എന്നിവരും പ്രേംദേശ് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശന റ്റിവി ഓപ്പറേറ്റിംഗ് മേധാവി പി. എം ഹുസൈന് ജിഫ്രിയെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: