തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ അടിമുടി നവീകരണം ലക്ഷ്യമിട്ട ബിവേറജ്സ് കോര്‍പ്പറേഷന്റെ മാതൃകയില്‍ ടോഡി കോര്പ്പറേഷന് സര്‍ക്കാര്‍ പരിഗണനയില്‍. കള്ള് ഷാപ്പ് നടത്തിപ്പ് മേല്‍നോട്ടം, കള്ള് സംഭരണം, വിതരണം, തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പ്പറേഷന്റെ ചുമതലയില്‍ കൊണ്ട് വരും. കള്ള് ഷാപ്പ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍ക്കായി നല്‍കുക, ബിവറേജസ് ഔട്ട് ലെറ്റുകള്‍ പോലെ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാക്കുക, എന്നിവയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും സംഭരിക്കുന്ന കള്ള് വെയര്‍ ഹൗസ് ഗോഡൗണിലെത്തിക്കും. അവിടെ നിന്ന് ഷോപ്പുകളുടെ ആവശ്യമനുസരിച്ച് വിതരണം ചെയ്യും. ഹോട്ടല്‍ മാതൃകയിലുള്ള ഭക്ഷണ വിതരണമായിരിക്കും. ഇതിന്റെ ചുമതല പൂര്‍ണമായി തൊഴിലാളി സംഘടനകളെ ഏല്‍പ്പിക്കും. തൊഴിലാളികളുടെ ശമ്പളം, വാടക എന്നിവ കള്ള് ഷാപ്പില് നിന്ന് കണ്ടെത്തണം. നിലവിലുള്ള ടോഡിവെയര്‍ ബോര്‍ഡിനെയും കോര്‍പ്പറേഷന്റെ പരിധിയില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: