ബാഗ്ദാദ്: സിറിയയിലെ ഹസാഖാ പ്രവിശ്യയിലെ ജയിലില്‍ നിന്ന് ഐഎസ് ഭീകരര്‍ കൂട്ടത്തോടെ രക്ഷപെട്ടു. ഈ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി ഇറാഖ്. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് സുരക്ഷ ശക്തമാക്കിയത്.
സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് സൈനിക സാന്നിദ്ധ്യവും നിരീക്ഷണവും ഇരട്ടിയാക്കാന്‍ ഇറാഖി സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് നിര്‍ദ്ദേശം നല്കി. രാജ്യത്തേക്ക് കടന്നുകയറാനുളള ഐഎസ് ഭീകരരുടെ ഏത് നീക്കവും ചെറുക്കാന്‍ അതിര്‍ത്തിയില്‍ ശക്തമായ സന്നാഹങ്ങള്‍ ഉറപ്പിച്ചതായി യാഹിയ റസൂല്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടോടെ പുറത്തുനിന്നുളള ഭീകരര്‍ വാഹനത്തില്‍ ആയുധങ്ങളുമായി എത്തി സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നു. ജയിലിനുളളിലെ സ്ലീപ്പര്‍ സെല്ലുകളുടെ സഹായത്തോടെയാണ് ജയില്‍ചാട്ടം നടത്തിയതെന്നാണ് നിഗമനം. ഹസഖായിലെ ഗ്വെയിരാന്‍ ജയിലില്‍ നിന്നും ഐഎസ് ഭീകരര്‍ രക്ഷപെട്ടത്. ഐഎസ് കമാന്‍ഡര്‍മാരുള്‍പ്പെടെ 5000 ത്തിലധികം പേരെ പാര്‍പ്പിച്ചിരുന്ന ജയിലാണിത്. ഇതില്‍ പലരും അപകടകാരികളാണ്. യുഎസ് പിന്തുണയുളള ഖുര്‍ദിഷ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനായിരുന്നു ജയിലിന്റെ സുരക്ഷാ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: