ചാരുംമൂട്: നൂറനാട്ടെത്തിയ ജോഡി മയിലുകള്‍ നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായി. വനമേഖലയില്‍ മാത്രം കണ്ടു വരുന്ന ഇണ മയിലുകളാണ് ഇന്നലെ അതിരാവിലെ നൂറനാട് മുതുകാട്ടുകര മണിമംഗലത്തെ വീട്ടുമുറ്റത്ത് അതിഥികളായി എത്തിയത്.
വളരെയധികം സമയം വീടിന്റെ മുകളിലും സമീപത്തെ മരച്ചില്ലകളിലും ഇരുന്ന ശേഷമാണ് പറന്നകന്നത്. ഇതിനു മുമ്പ് പലപ്പോഴായി ഒറ്റക്ക് ചെറിയ മയിലുകള്‍ എത്താറുണ്ടെങ്കിലും ഇണ മയിലുകള്‍ എത്തുന്നത് ആദ്യമായിട്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ശബരിമല വനപ്രദേശങ്ങളില്‍ നിന്നുമാണ് ഇത് എത്തുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ കണ്ടെത്തല്‍. ആഹാരത്തിന്റെ ദൗര്‍ബല്യവും വനമേഖലയില്‍ അനുഭവപ്പെടുന്ന വേനല്‍ച്ചൂടും കാട്ടുതീയുമകാം മയിലുകളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: