മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനെന്ന റിക്കാര്‍ഡ് വിരാട് കോഹ്ലിക്കെപ്പം പങ്കുവച്ച് കെ.എല്‍. രാഹുല്‍. ഐപിഎല്ലിലെ പുതിയ ടീമായ ലഖ്നൗ പതിനേഴ് കോടിക്കാണ് രാഹുലിനെ സ്വന്തമാക്കിയത്. ലഖ്നൗ ടീമിന്റെ ക്യാപ്റ്റനാണ് രാഹുല്‍. 2018 സീസണിലെ താര ലേലത്തിന് മുമ്പ് 17 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോഹ്ലിയെ ടീമില്‍ നിലനിര്‍ത്തിയത്.
കെ.എല്‍. രാഹുലിന് പുറമെ ഓസ്ട്രേലിയയുടെ ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്, ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്നൂയിയേയും ലഖ്നൗ സ്വന്തമാക്കി. 9.2 കോടിക്കാണ് സ്റ്റോയ്നിസിനെ ടീമിലെത്തിച്ചത്. ബിഷ്നോയിക്കായി നാലു കോടി മുടക്കി. ഐപിഎല്ലിലെ മറ്റൊരു പുതിയ ടീമായ അഹമ്മദാബാദിനെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും. ഹാര്‍ദിക്കിനെ പതിനഞ്ച് കോടിക്കാണ് അഹമ്മദാബാദ് ടീമില്‍ എത്തിച്ചത്. അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റഷിദ് ഖാനെയും പതിനഞ്ച് കോടിക്ക് സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റ്സ്മാനായ ശുഭ്മന്‍ ഗില്ലിനെ ഏഴു കോടിക്ക് ടീമിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: