മിനിസോട്ട: യുഎസ് – കാനഡ അതിര്‍ത്തിയില്‍ പിടിയിലായ ഏഴ് അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി സംശയം. മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത സംഘത്തിനു മനുഷ്യക്കടത്തു ശൃംഘലയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. കാനഡയില്‍നിന്നു യുഎസിലേക്കു പ്രവേശിക്കാന്‍ ഇവരെ സഹായിച്ചെന്നു സംശയിക്കുന്ന ഒരു യുഎസ് പൗരനും യുഎസ് അധികൃതരുടെ പിടിയിലായി.
ജനുവരി 19നു പിടിയിലായവര്‍ നല്കിയ വിവരം അനുസരിച്ച് മാനിറ്റോബ പ്രവിശ്യയില്‍ കാനഡ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് ഇവര്‍ മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഎസില്‍ കസ്റ്റഡിയിലുള്ള അനധികൃത കുടിയേറ്റക്കാരും കാനഡയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടവരും ഇന്ത്യക്കാരാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചു വരുന്നതേയുള്ളു. ഷിക്കോഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരു സംഘത്തെ അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: