കൊച്ചിയിലെ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് (കെ ഫോണ്‍) പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി/പ്രോജക്ട് എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സാണ് (ബെല്‍) ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
ട്രെയിനി എന്‍ജിനീയര്‍- ഒഴിവുകള്‍-12, യോഗ്യത: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇസി/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ടെലികമ്മ്യൂണിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ സയന്‍സ്), പ്രായപരിധി 28 വയസ്, ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ.
പ്രേകജക്ട് എന്‍ജിനീയര്‍, ഒഴിവുകള്‍-7, യോഗ്യത: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ഇസി/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ടെലികമ്മ്യൂണിക്കേഷന്‍/കമ്മ്യൂണിക്കേഷന്‍), രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, പ്രായപരിധി 1.1.2022 ല്‍ 32 വയസ്. ശമ്പളം പ്രതിമാസം ആദ്യവര്‍ഷം 40,000 രൂപ, രണ്ടാം വര്‍ഷം 45,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ, നാലാം വര്‍ഷം 55,000 രൂപ.
യോഗ്യതാപരീക്ഷക്ക് 55% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവുണ്ട്.
അപേക്ഷാ ഫീസ്, ട്രെയിനി എന്‍ജിനീയര്‍-200 രൂപ, പ്രോജക്ട് എന്‍ജിനീയര്‍ 500 രൂപ. എസ്സി/എകസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-india.in ല്‍ കരിയര്‍ പേജിലുണ്ട്.
നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓര്‍ഡിനറി തപാലില്‍ Manager (HR/Se&us/HLS & SCB) Bharat Electronics Ltd, Jalahalli Post, Bengaluru 560013 എന്ന വിലാസത്തില്‍ ജനുവരി 27 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: