മുംബൈ: മുംബൈ ഹൈക്കോടതി ഗാവിത്ത് സഹോദരിമാര്‍ എന്നി അറിയപ്പെടുന്ന രേണുക ഷിന്‍ഡേ, സീമ ഗാവിത് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.1990 മുതല്‍ 1996 വരെയുളള കാലയലളവില്‍ അവര്‍ 13 ഓളം കുട്ടികളെ തട്ടികൊണ്ടുപോവുകയും, അതില്‍ അഞ്ച് കുട്ടികളെ ക്രൂരമായി കൊല്ലുകയും ചെയ്തു എന്ന കേസിലാണ് പുതിയ വിധി. വധശിക്ഷക്കെതിരെ നല്കിയ അപ്പീലില്‍ വിധി പറയാന്‍ കാലതാമസമടെുത്തതോടെയാണ് വധശിക്ഷ ജീവപര്യന്തമായത്. ജസ്റ്റിസ് നിതിന്‍ ജാംദര്‍, സാരംഗ കോട്ട് വാള് എന്നിവര്‍ കേസില്‍ വിധി പറയാതെ ഏഴ് വര്‍ഷവും, 10 മാസവും, 15 ദിവസവുമാണ് കലതാമസം ഉണ്ടാക്കിയത്.അതുപോലെ മഹാരാഷ്ട്രാ സര്‍ക്കാറും കേസില്‍ കാര്യമായ താല്പര്യം എടുത്തില്ല.കാരണമില്ലാതെ കേസ് വലിചച്ു നീട്ടുകയാണ് ചെയ്ത്.അതിനാല്‍ രണ്ട് ക്രൂരസ്ത്രീകള് വധശിഷയില്‍ നിന്ന് രക്ഷപെട്ടു.
കേസ് ആരംഭിക്കുന്നത് 1996ല്‍ ആണ്. ഒന്‍പത് വയസ് പ്രായമുളള ക്രാന്തി ഗാവിത് എന്ന കുട്ടിയെ തട്ടികൊണ്ട് പോയതമായി ബന്ധപ്പെട്ട് നാസിക്കില്‍ നിന്നുളള പോലീസ് ഓഫീസര്‍ മണ്ഡലേശ്വര്‍ മാധവ്റാവു കാലെ കേസ് ഏറ്റെടുക്കുന്നു. അതോടെ അദ്ദേഹത്തിന്റെ 36 വര്‍ഷത്തെ സര്വ്വീസിനിടെയിലെ ഏറ്റവും വലിയ കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്.
ഇത് ഒരു കഥ പോലെയാണ് കാലെ പറയുന്നത്.കഥയുടെ ആരംഭത്തില്‍ അഞ്ജനഭായി, മോഹന്‍ എന്നി ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ രേണുക, സീമ എന്നിവര്‍, പിന്നീട് മോഹന്‍ അഞ്ജനാഭായിയെയും മക്കളെയും ഉപേക്ഷിച്ച് പ്രതിഭ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഇവര്‍ക്കും രണ്ടു മക്കള്‍. അതില്‍ മൂത്തമകളാണ് ക്രാന്തി. മോഹനോടുളള ദേഷ്യം കാരണമാണ് രേണുകയും, സീമയും ക്രാന്തിയെ തട്ടിയെടുത്തത്. മോഹന്റെ രണ്ടാമത്തെ കുട്ടിയെയും തട്ടിയെടുക്കാന്‍ ഇവര്‍ തീരുമാനിച്ചെങ്കിലും അതിനുമുന്‍പ് ഇവര്‍ പോലീസ് പിടിയിലായി. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ തട്ടികൊണ്ടുപോകലുകളുടെ കഥകള്‍ പുറത്ത് വരുന്നത്.കുട്ടികളെ തട്ടികൊണ്ടുപോകുന്നതിന് മുന്‍പ് ഇവര്‍ക്ക് മോഷണമായിരുന്നു പ്രധാന തോഴില്.രേണുകയുടെ ഭര്‍ത്താവ് കിരണ്‍ ഷിന്‍ഡേയും ഇവര്‍ക്ക് സഹായി ആയി ഉണ്ടായിരുന്നു.
അഞ്ജനാഭായിയും മക്കളും അമ്പലങ്ങളിലും മറ്റും പോക്കറ്റടിയുമായി കറങ്ങുക പതിവായിരുന്നു.പൂനെയിലെ ചതുര്സിങി ക്ഷേത്രത്തില്‍ വച്ച് പോക്കറ്റടിക്കാന്‍ ശ്രമിച്ച രേണുകയെ നാട്ടുകാര്‍് പിടിക്കുന്നു. എന്നാല്‍ ്അവര്‍ തന്റെ മകന് സുധീറിനെ മുന്‍നിര്‍ത്തി കേസില്‍ നിന്നും രക്ഷപെട്ടു.അമ്മയായ തനിക്ക് എങ്ങനെ മോഷ്ടിക്കാന്‍ സാധിക്കും എന്ന ചോദ്യത്തിലൂടെ ഇവര്‍ രക്ഷപെടുന്നു. വീട്ടില്‍ തിരിച്ചെത്തിയ രേണുക നടന്ന സംഭവങ്ങള്‍ അമ്മയോടും സഹോദരിയോടും പറയുന്നു. ഇതോടെ പ്രവര്‍ത്തന മേഖല മാറ്റാന്‍ അമ്മയും മക്കളും തീരുമാനിക്കുന്നു.കുട്ടികളാണ് തങ്ങളുടെ അടുത്ത ഉന്നം എന്ന് തീരുമാനിക്കുന്ന അവര്‍, പല സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ തട്ടിയെടുക്കുന്നു.അമ്പലങ്ങള്‍, മേളകള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടുന്നു കുട്ടികള്‍ കാണാതായിത്തുടങ്ങി. തട്ടിയെടുക്കുന്ന കുട്ടികളെ ഉപയോഗിച്ച് മോഷണവും ഇവര്‍ നടത്തി.
ആദ്യം തട്ടിയെടുത്തത് ഭിക്ഷക്കാരന്റെ കുഞ്ഞിനെയാണ. കുഞ്ഞ് ഇവര്‍ സന്തോഷ് എന്ന് പേരിട്ടു. കുഞ്ഞുമായി മോഷണത്തിന് ഇറങ്ങിയ സീമ പിടിക്കപ്പെട്ടു. അഞ്ജനഭായി സീമയെ രക്ഷിക്കുന്നതിനായി സന്തോഷിനെ നിലത്തെറിഞ്ഞു. ആളുകളുടെ ശ്രദ്ധ അവിടേക്ക് ആകുമ്പോള്‍ സീമ രക്ഷപെട്ടു. സന്തോഷിന് നന്നായി പരിക്ക് പറ്റി.സന്തോഷ് ഉറക്കെ കരയാന്‍ തുടങ്ങി. അഞ്ജനാഭായി കുഞ്ഞിനെ ഇരുമ്പ് കമ്പികൊണ്ട് അടിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. പല സ്ഥലങ്ങളില്‍ നിന്നായി 13 ഓളം കുട്ടികളെ ഇവര്‍ കടത്തി.അതില്‍ അഞ്ച് കുട്ടികളെ കൊന്നു് .
ഇരുമ്പ് വടികൊണ്ട് അടിച്ചു, പൊതു ശൗചാലയങ്ങളില്‍ ഉപേക്ഷിച്ചും കുട്ടികളെ കൊന്നുതളളി. എത്രകുട്ടികളെ തട്ടികൊണ്ടുപോയി എന്നും, കൊന്നുവെന്നും ഇപ്പോഴും പോലീസിന് വ്യക്തത ഇല്ല രേണുകയുടെ ഭര്‍ത്താവ് കിരണ്‍ മാപ്പുസാക്ഷിയാക്കപ്പെട്ടു.കിരണില്‍ നിന്ന് പോലീസിന് രേണകയുടെയും സീമയുടെയും അഞ്ജനാഭയിയുടെയും വിവരങ്ങള്‍ ലഭിച്ചു.
കുഞ്ഞുങ്ങളുടെ ശരീരം എവിടെ മറവ് ചെയ്തെന്നും കിരണ്‍ വ്യക്തമാക്കി.156 സാക്ഷികളെ വിസ്തരിച്ചു.1997ല്‍ അഞ്ജനഭായ് മരണമടഞ്ഞു.രേണുകയും സീമയും ശിക്ഷിക്കപ്പെട്ടു. സുപ്രിം കോടതിയുടെ ഇടപെടലില്‍ രണ്ടുപേരെയും രണ്ട് ജയിലുകളിലായി മാറ്റി. സീമ ഏര്വാഡയിലും, രേണുക നാഗപൂരിലേക്കുമാണ് മാറ്റപ്പെട്ടത്.2014ല്‍ ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജ്ജി തളളിയിരുന്നു ഹൈകോര്‍ട്ടില്‍ അപ്പീല്‍ നല്കി. വിധിയില്‍ തീരുമാനമാകാന്‍ കാലതാമസം നേരിട്ടതിനാല്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: