ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധ്യയനത്തിന്റെ ശാസ്ത്രീയത നഷ്ടമാകുന്നതായി ചെന്നൈ ഐഐറ്റി ടീച്ചിങ്ങ് ലേണിങ്ങ് സെന്റര്‍ മുന്‍ മേധാവി പ്രൊഫ. ഇടമന പ്രസാദ് അഭിപ്രായപ്പെട്ടു. എസ്ഡി കോളേജിലെ സനാതനം ടീച്ചിങ്ങ് ലേണിങ്ങ് സെന്റര്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഷയ പരിജ്ഞാനത്തിനൊപ്പം അധ്യയന പ്രക്രിയയെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാന്‍ അധ്യാപക സമൂഹം തയ്യാറാകണം. കോവിഡിനു ശേഷമുള്ള വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികതയ്ക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. ഈ സാഹചര്യത്തില്‍ നൂതന സംവിധാനങ്ങളും മാറ്റങ്ങളും ഉള്‍ക്കൊണ്ട് സ്വയം നവീകരിക്കാന്‍ അധ്യാപകര്‍ സന്നദ്ധരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ.പി.ആര്.ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. കോളേജ് മാനേജര്‍പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, സെനറ്റ് അംഗം ഡോ.എസ്.അജയകുമാര്‍, ഡോ.പി.എസ്.പരമേശ്വരന്, ഡോ. പ്രേമ.കെ.എച്ച്, സരിത, ഡോ.ജി നാഗേന്ദ്ര പ്രഭു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകര്‍ക്കായി ‘എക്സല്‍ ഫോര്‍ ബിഗിനേഴ്സ്’ എന്ന ക്ലാസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.എം.കൃഷ്ണന് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: