മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കാപ്പുപറമ്പ് ചൂരിയോട് വനവാസി കോളനിയിലെ അഞ്ചു കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ വീട് അനുവദിച്ചു. കോളനിയിലെ ആശ, രാമന്‍, സുശീല, മാദി, കറുപ്പന്‍ എന്നിവര്‍ക്കാണ് വീട്. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടില്ലെന്ന് മനസിലാക്കിയ വാര്‍ഡ് മെമ്പര്‍ ഒ. ആയിഷയുടെ ഇടപെടലാണ് വീട് അനുവദിക്കാന്‍ ഇടയാക്കിയത്. ഓരോ വീടിനും നാല് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.
കുറ്റിയടിക്കല്‍ കര്‍മ്മം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഒ. ആയിഷ, കല്ലടി അബൂബക്കര്‍, പഞ്ചായത്ത് സെക്രട്ടറി ദീപു, എസ്.ടി. ഓഫീസര്‍ ഗിരിജ, സിപിഎം ബ്രാഞ്ച് സെക്രട്ടറി വീരാന്‍കുട്ടി, എസ് ടി പ്രമോട്ടര്‍മാരായ അപ്പുക്കുട്ടന്‍, രാജാമണി, ഊരുമൂപ്പന്‍ കുറുമ്പന്‍, പ്രദേശത്തെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: