ഹരിപ്പാട് : ജനജീവിതം ദുസ്സഹമാക്കുന്ന കെ- റെയില്‍ പദ്ധതിയ്ക്ക് എതിരേയുള്ള സമരം ശക്തമാക്കുമെന്നും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ജാഗ്രതാനിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ട് കേരളത്തിലെ ഒരു വികസനപദ്ധതിക്കും ഇനി മുന്നോട്ട് പോവാനാവില്ല. പിണറായി വിജയന് വേണ്ടി പിആര്‍ പണി നടത്തുന്ന ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ അന്വേഷണം ശരിയായിനടക്കുന്നില്ല. സംസ്ഥാനത്ത് മതപരമായ വര്‍ഗീയചേരിതിരിവ് ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുകയാണ്. ഈ ഭീകരവാദത്തെ നേരിടാന്‍ സര്‍ക്കാരിന് മുട്ടു വിറയ്ക്കുന്നു. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരവതാനിവിരിച്ച് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപന്, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, മേഖലാ സംഘടനാ സെക്രട്ടറി കു. വെ സുരേഷ്, മേഖലാ പ്രസിഡന്റ് കെ.സോമന്, ജില്ലാ ജനറല്‍ സെക്രട്ടറി എല്‍.പി.ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: