റോച്ചസ്റ്റര്‍ (ന്യൂയോര്‍ക്ക്) : ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫ. പൂര്‍ണിമ പത്മനാഭന് നാഷനല്‍ ഫൗണ്ടേഷന് കരിയര്‍ (എന്‍എസ്എഫ്) അവാര്‍ഡ്. റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പത്രപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കെമിക്കല്‍ എന്‍ജീനിയര്‍ എന്ന നിലയില്‍ ഏറ്റവും ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിനാണ് പൂര്‍ണ്ണിമയെ അവാര്‍ഡ് നല്കി ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചത്.
ബയോമെഡിക്കല്‍ ഡവലപ്മെന്റിനായി അഞ്ചു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് 478476 ഡോളറാണ് അവാര്‍ഡായി ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിടെക് ബിരുദവും, കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 2016 ല്‍ പിച്ച്ഡി ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചു.
ആലീസ് എച്ച് കുക്ക് ആന്റ് കോണ്‍സ്റ്റന്‍സ്, ഇ കുക്ക് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങളും പൂര്‍ണ്ണിമയെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: