നാഷണല്‍ ലോ യൂണിവേഴ്സിറ്റി ദല്‍ഹി 2022-23 വര്‍ഷത്തെ ഇനിപറയുന്ന ഫുള്‍ടൈം/റഗുലര്‍ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ബിഎ എല്‍എല്‍ബി (ഓണേഴ്സ്), 5 വര്‍ഷം. യോഗ്യത- ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45 ശതമാനം (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 40% മതി) മാര്‍ക്കോടെ വിജയിച്ചിരിക്കണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവരെയും പരിഗണിക്കും. ആകെ 110 സീറ്റുകളാണുള്ളത്. ഇതിനുപുറമെ വിദേശവിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കുമായി 10 സീറ്റുകള്‍ വേറെയുമുണ്ട്.
എല്‍എല്‍എം, ഒരു വര്‍ഷം. സീറ്റുകള്‍-70. ഇതിനു പുറമെ 10 സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കുമായി ലഭ്യമാണ്. യോഗ്യത- എല്‍എല്‍ബി/തത്തുല്യ നിയമബിരുദം 50 ശതമാനം മാര്‍ക്കോടെ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 45% മതി) വിജയിച്ചിരിക്കണം. 2022 ല്‍ ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പിഎച്ച്ഡി പ്രോഗ്രാം, സീറ്റുകള്‍-18. വിദേശവിദ്യാര്‍ത്ഥികള്‍ക്കായി 2 സീറ്റുകള്‍ വേറെയുമുണ്ട്. യോഗ്യത- 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍എം വിജയിച്ചിരിക്കണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക് മതി.
അപേക്ഷാ ഫീസ് 3,050 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും (എസ്സി/എസ്ടി) ഭിന്നശേഷിക്കാര്‍ക്കും 1050 രൂപ മതി. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്ന ബിബിഎല്കാര്ക്ക് ഫീസ് ഇല്ല. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nlydelhi.ac.in, https://nationaluniversitydelhi.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കും.
മേയ് ഒന്ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 11.30 മണിവരെ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്ഇ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെ (എഐഎല്‍ഇടി-2022) ആണ് അഡ്മിഷന്. കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ദല്‍ഹി, ഭോപ്പാല്‍, ചണ്ഡിഗഢ്, കട്ടഖ്, ഡറാഡൂണ്‍, ഗാന്ധിനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഗുവാഹട്ടി, ജയ്പൂര്‍, ജമ്മു, ജോധ്പൂര്‍, കൊല്‍ക്കത്ത, ലക്നൗ, നാഗ്പൂര്‍, പാറ്റ്ന, റായ്പൂര്‍, വാരണാസി എന്നിവ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: