കൊല്ലം: തുണി മാസ്കുകള്‍ കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യരംഗത്തെ വിദ്ഗധര്‍. ഒമിക്രോണിനെതിരെ പൊരുതിനില്ക്കാന് സാധാരണ തുണി മാസ്ക്കുകള്‍ക്ക് ആവില്ലെന്നും എന്‍ 95 മാസ്കുകളോ സര്‍ജിക്കല്‍ മാസ്ക്കുകളോ ധരിക്കണമെന്നും അവര്‍ പറയുന്നു.
സര്‍ജിക്കല്‍ മാസ്കിനെയും റെസ്പിറേറ്ററുകളെയും അപേക്ഷിച്ച് തുണി മാസ്കുകള്‍ കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കൂ. മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന ഡിസ്പോസിബിള്‍ സര്‍ജിക്കല്‍ മാസ്കുകളും എന്‍ 95 മാസ്കുകളും നിയോഷ് അംഗീകാരമുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്നത്.
അയഞ്ഞ തുണി കൊണ്ട് നിര്‍മിച്ച മാസ്കുകളെക്കാള്‍ നല്ലത് കൂടുതല്‍ പാളികളുള്ളതും മികച്ച രീതിയില്‍ നെയ്തെടുത്തതുമായ മാസ്കുകളാണ്. കൊവിഡില്‍ നിന്ന് പരമാവധി സുരക്ഷ ലഭിക്കാന്‍ എന്‍ 95 മാസ്കുകളോ സര്‍ജിക്കല്‍ മാസ്ക്കുകളോ ധരിക്കണമെന്നാണ് യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: