കൊല്ലം: 3.84 ലക്ഷം പേര്‍ അധിവസിക്കുന്ന കൊല്ലം നഗരസഭയില്‍ കുടിവെള്ളം എത്താത്ത വീടുകളുടെ എണ്ണം 47000. വാട്ടര്‍ അതോറിട്ടിയുടെ കണക്കുപ്രകാരം നിലവിലുള്ള 98000 വീടുകളില്‍ 51000ലും കുടിവെള്ള കണക്ഷനുണ്ട്. ബാക്കിയുള്ളവര്‍ പൊതുടാപ്പുകളെയും കിണറുകളെയും ആശ്രയിക്കുന്നവരെന്നാണ് നിഗമനം.
വാട്ടര്‍ അതോറിട്ടി. 3448 ഗാര്‍ഹികേതര കണക്ഷനുകളും 72 വ്യാവസായിക കണക്ഷനണ്ടും 3680 പൊതുടാപ്പുകളും നഗരസഭാപരിധിയിലുണ്ട്. വേനല്‍ രൂക്ഷമായതോടെ നഗരപ്രദേശത്ത് കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ചില ഡിവിഷനുകളില്‍ ഇത് രൂക്ഷമാണ്. പൊതുടാപ്പുകള്‍ നിര്‍ത്തലാക്കി എല്ലാവരുടെയും വീടുകളിലേക്ക് കണക്ഷന്‍ നല്കുന്ന പദ്ധതി പൂര്‍ണതോതില്‍ നടപ്പായിട്ടില്ല. നിലവില്‍ രണ്ട് ദിവസത്തിലൊരിക്കലാണ് പമ്പിംഗ് നടക്കുന്നത്. ഇതുകാരണം അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമായി ഉപഭോഗം ചുരുക്കിയാണ് ജനങ്ങള്‍ കഴിയുന്നത്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് ഏറെ നാളായുള്ള ആവശ്യമാണ്.
കോര്‍പ്പറേഷന്‍ പരിധിയില്‍ നിലവിലുള്ള ജലവിതരണസംവിധാനം പൂര്‍ണമായും ആശ്രയിക്കുന്നത് ശാസ്താംകോട്ട തടാകത്തെയാണ്. 22.5 ദശലക്ഷം ശേഷിയുള്ളതാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ജല ശുദ്ധീകരണശാല. ആനന്ദവല്ലീശ്വരം, ആശ്രാമം, കിളികൊല്ലൂര്‍, പാര്‍വതിമില്‍, കന്റോണ്‍മെന്റ്, പള്ളിത്തോട്ടം, തങ്കശേരി, കാവനാട്, പഴയാറ്റിന്‍കുഴി, മതിലില്‍, നീരാവില്‍ എന്നീ സ്ഥലങ്ങളിലായി 11 സംഭരണികളാണ് ജലവിതരണത്തിനായി നഗരത്തിലുള്ളത്. ഇതിന്റെ എല്ലാം കൂടി ശേഷി 176.35 ലക്ഷം ലിറ്ററാണ്. ആനന്ദവല്ലീശ്വരവും (48.7 ലക്ഷം) ആശ്രാമവും (27) കന്റോണ്‍മെന്റുമാണ്(22.4) ഇതില്‍ ഏറ്റവും വലിയ സംഭരണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: