തിരുവനന്തപുരം : സംസ്ഥാനത്ത് നവ മാധ്യമങ്ങള്‍ വഴി മത സ്പര്‍ദ്ദ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവുമായി ഡിജിപി. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ദിനം പ്രചതി വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.
കഴിഞ്ഞ ഒരു മാസത്തിനിടെ മത സ്പര്‍ദ്ദ വളര്‍ത്തുന്ന വിധത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് 144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയതത് മലപ്പുറത്താണ്, 32 എണ്ണം. എന്നാല്‍ 41 പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ ആയത്. ഇതില്‍ 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറലില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട എല്ലാ പ്രതികളെ ഉടന്‍ പിടികൂടാനുള്ള നിര്‍ദ്ദേശം. സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ പട്രോളിങ്ങും തുടങ്ങിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വിവിധ സംഘടനാ നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണം. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: