സൗദി അറേബ്യയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂതി ഭീകരര്‍ നടത്തിയ ആക്രമണത്തിന് സൗദി സഖ്യസേന കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു. യെമനിലെ ഹൂതി കേന്ദ്രത്തിനുനേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ എണ്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഹൂതികള്‍ ആയുധം സംഭരിച്ചുവച്ചിരിക്കുന്ന കേന്ദ്രമടക്കം സൗദിയുടെ വേ്യാമാക്രമണത്തില്‍ തകര്‍ന്നു. ലോകത്തെ ഒട്ടുമിക്ക രാഷ്‌ട്രങ്ങളും ഹൂതി ആക്രമണത്തെ അപലപിക്കുകയുണ്ടായി. അറബ് മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്നതു മാത്രമാണ് ഹൂതികളടെ ലക്ഷ്യമെന്നും, ഭീകരതയുടെ അടിവേരറക്കുമെന്നും സൗദി ഭരണകൂടം വ്യക്തമാക്കുകയുണ്ടായി. ഹൂതി ഭീകരരുടെ സൗദി ആക്രമണത്തെ അപലപിച്ച അമേരിക്കയും ഐക്യരാഷ്‌ട്ര സഭയും അറബ് മേഖലയുടെ സാമ്പത്തിക, രാഷ്്രടീയ സന്തുലിതാവസ്ഥ തകര്‍ക്കാനുള്ള ഏത് ശ്രമവും ചെറുക്കപ്പെടണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. സൗദിയിലെ പെട്രോള്‍ ബങ്കറിനും മറ്റും എതിരെ ഹൂതി ഭീകരര്‍ നടത്തിയ മൂന്ന് ആക്രമണങ്ങളില്‍ രണ്ട് ഇന്ത്യക്കാരും മരിച്ചിരുന്നു. സംഭവത്തെ അപലപിച്ച ഇന്ത്യ ഇവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുത്തുവരികയാണ്. ഹൂതികള്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഇക്കാലത്ത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, എല്ലാ പൗരാവകാശ നിയമങ്ങള്‍ക്കും എതിരാണ് അതെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ളയെ ഫോണില്‍ വിളിച്ചശേഷം പ്രതികരിച്ചത്.
ഇടയ്‌ക്കിടെ നടത്തുന്ന ആക്രമണങ്ങളിലൂടെ മാത്രം ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഇസ്ലാമിക ഭീകരരാണ് ഹൂതികള്‍. യെമനിലെ അലി അബ്ദുള്ള ഭരണകൂടത്തിനെതിരെ സായുധസമരം നടത്തിയാണ് ഇവര്‍ രംഗപ്രവേശം ചെയ്തത്. ലോകത്തിലെ പല ഇസ്ലാമിക ഭീകരസംഘടനകളേയും പോലെ അമേരിക്കന്‍-ഇസ്രായേലി ഗൂഢാലോചനയെന്ന വായ്‌ത്താരി ഹൂതി ഭീകരരും മുഴക്കുന്നു. ഇറാന്റെ സഹായത്തോടെ യെമനില്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ട ഹൂതികള്‍ രാജ്യത്തിന്റെ തലസ്ഥാന നഗരമായ സന ഉള്‍പ്പെടെ പല പ്രദേശങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. യെമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ സൗദി സേന ഇടപെടുന്നതാണ് ഹൂതികളെ പ്രകോപിപ്പിക്കുന്നത്. സൗദിയുടെ ചില മേഖലകളില്‍ ഇതിനു മുന്‍പും ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. നയതന്ത്രപരമായും ആയുധ പരിശീലനം നല്‍കിയും ഷിയാ രാജ്യമായ ഇറാന്‍ ഹൂതികളെ സഹായിക്കുന്നു. ഹൂതികള്‍ സ്വന്തം രാജ്യത്തിനും മറ്റ് രാജ്യങ്ങള്‍ക്കും നേരെ ഉപയോഗിക്കുന്ന ഡ്രോണുകളും മിസൈലുകളും ഇറാന്‍ സമ്മാനിക്കുന്നതാണ്. ഇറാന്റെ മതഭ്രാന്തും അമേരിക്കന്‍ വിരോധവുമാണ് ഇതിനു കാരണം. ഇറാന് സൗദി അറേബ്യയോടുള്ള പരമ്പരാഗത ശത്രുതയും ഇതില്‍ മുഖ്യ ഘടകമാണ്. അതേസമയം യെമനില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനാണ് തങ്ങള്‍ ഇടപെടുന്നതെന്നാണ് ഐക്യരാഷ്‌ട്രസഭയിലടക്കം ഇറാന്‍ വാദിക്കുന്നത്. ചുരുക്കത്തില്‍ താലിബാനെയും അല്‍-ഖ്വയ്ദയെയും പോലെ ലോകസമാധാനത്തിന് ഭീഷണിയാണ് ഹൂതി ഭീകരരും.
യെമനില്‍ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ഹൂതികളാണ് മറ്റൊരു ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയെ ആക്രമിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനിസ്ലാമികമായതെല്ലാം നശിപ്പിക്കപ്പെടണമെന്നു വിശ്വസിക്കുന്ന വഹാബി ചിന്താഗതിക്ക് രണ്ടു നൂറ്റാണ്ടിലേറെയായി ശക്തമായ വേരോട്ടമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയിലടക്കം പല ഇസ്ലാമിക ഭീകര സംഘടനകള്‍ക്കും സൗദിയില്‍നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ഭീകരവാദം തങ്ങള്‍ക്കും ഭീഷണിയാണെന്ന് ആ രാജ്യം തിരിച്ചറിയുകയാണ്. തബ്‌ലീഗ് ജമാഅത്തിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഈയിടെ സൗദി നിരോധിക്കുകയുണ്ടായി. അപരിഷ്‌കൃതമായ ഇസ്ലാമിക ഭരണരീതികളില്‍നിന്ന് മോചനം നേടുന്നതിന്റെ ഭാഗമായും ഇതിനെ കാണാവുന്നതാണ്. ഒരര്‍ത്ഥത്തില്‍ ചരിത്രപരമായി നോക്കുമ്പോള്‍ സൗദി അറേബ്യ നേരിടുന്ന ഹൂതി ഭീകരാക്രമണങ്ങള്‍ സ്വയംകൃതാനര്‍ത്ഥമാണ്. പക്ഷേ ഇസ്ലാമിക രാജ്യമായിരുന്നുകൊണ്ടുതന്നെ ഇസ്ലാമിക ഭീകരത തങ്ങള്‍ക്കും ലോകത്തിനും ഭീഷണിയാണെന്ന് ആ രാജ്യം ഇപ്പോള്‍ തിരിച്ചറിയുന്നു.
ഇസ്ലാം സമാധാനത്തില്‍ വിശ്വസിക്കുന്ന മതമാണെന്ന അവകാശവാദമാണ് ഇവിടെ പൊളിയുന്നത്. ഷിയാ വിഭാഗത്തില്‍പ്പെടുന്നതിനാലാണ് ഹൂതികള്‍ക്ക് സുന്നി വിഭാഗത്തില്‍പ്പെട്ട സൗദി അറേബ്യ ശത്രുവായി മാറുന്നത്. ഇസ്ലാമിക ഭീകരവാദം മുസ്ലിങ്ങള്‍ക്കുതന്നെ ഭീഷണിയാവുന്നതിന്റെ ചിത്രമാണിത്. അഫ്ഗാനിസ്ഥാന്റെ അനുഭവവും വ്യത്യസ്തല്ല. ഏതു രൂപത്തിലുള്ളതായാലും ഇസ്ലാമിക ഭീകരവാദത്തെ തള്ളിപ്പറയാനും എതിര്‍ക്കാനുമുള്ള ബാധ്യത സാമാന്യ മുസ്ലിങ്ങള്‍ക്കുണ്ട് എന്ന പാഠമാണ് ഇതില്‍നിന്നൊക്കെ പഠിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: