കുമരകം: കവണാറ്റിന്‍ കരയില്‍ കഴിഞ്ഞ ദിവസം നടന്ന കാറപകടങ്ങില് പെട്ട് ചികിത്സയിലായിരുന്നവരില്‍ രണ്ടു പേര് മരിച്ചു. മണിമല പുവത്തോലിയില് തൂങ്കുഴിയില്‍ ഇവാന് (ഒന്നര), മുത്തശ്ശി മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. ഇവാന് രാവിലെയും മോളി വൈകുന്നേരത്തോടെയുമാണ് മരണപ്പെട്ടത്.
അപകടത്തില്‍ പരുക്കേറ്റ മാേളിയുടെ മകള്‍ മഞ്ജു (45) മരുമകന് ജിജാേ (46) എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. അര്‍ത്തുങ്കല്‍ പോയി മടങ്ങവേ ഇവര്‍ സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച വൈകുന്നേരം 430ന് കവണാറ്റിന്‍ കരയില്‍ വെച്ച് തണല്‍ മരത്തില്‍ ഇടിച്ചാണ് അപകടത്തില്‍ പെട്ടത്.
മക്കള്‍ ഇല്ലാതെയുള്ള ജിജോ മഞ്ജു ദമ്പതികളുടെ അനേകവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു വര്‍ഷം മുമ്പ് ദത്തെടുത്ത കുട്ടിയാണ് മരണപ്പെട്ട ഇവാന്. നാളെ പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: