ഹോങ്കോങ്: ഹോങ്കോങ്ങില്‍ വളര്‍ത്തുമൃഗങ്ങളെ കൂട്ടക്കൊല നടത്താനൊരുങ്ങി ഭരണകൂടം. ഹാംസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ചെറിയ വളര്‍ത്തുമൃഗങ്ങളെയാണ് കൂട്ടക്കുരുതി നടത്തുന്നത്. കോറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. നടപടികളുടെ ഭാഗമായി ഏകദേശം 2,000 ചെറിയ വളര്‍ത്തുമൃഗങ്ങളെ കൊല്ലുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പെറ്റ് സ്റ്റോറിലെ ചില വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവയില്‍ നിന്ന് ഒരു ജീവനക്കാരനിലേക്കും രോഗം പടര്‍ന്നു. ഇതിന് പിന്നാലെയാണ് കര്‍ശന നടപടിയുമായി ഭരണകൂടം മുന്നോട്ട് വന്നിരിക്കുന്നത്. നെതര്‍ലാന്‍ഡ്സില്‍ നിന്നും ഇറക്കുമതി ചെയ്ത ചില ഹാംസ്റ്റേഴ്സായിരുന്നു പെറ്റ് ഷോപ്പില്‍ ഉണ്ടായിരുന്നത്. ഇറക്കുമതി ചെയ്ത 11 ഹാംസ്റ്റേഴ്സിലും രോഗം കണ്ടെത്തി. ഇവരില്‍ നിന്നും രോഗം പടര്‍ന്നയാള്‍ക്ക് കോറോണയുടെ ഡെല്‍റ്റ വകഭേദവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഹാംസ്റ്റേഴ്സുകളുടെ വില്പന താല്കാലികമായി നിര്‍ത്തിവെച്ചു. അതുപോലെ ചെറിയ മാമ്മലുകളെ ഇറക്കുമതി ചെയ്യുന്നതും കുറച്ച് കാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്.
വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ ഉടമസ്ഥര്‍ നല്ലവണ്ണം ശ്രദ്ധിക്കണമെന്നും മൃഗങ്ങളെ ചുംബിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി ഏഴിന് ശേഷം പ്രസ്തുത പെറ്റ് ഷോപ്പില്‍ നിന്നും ഹാംസ്റ്റേഴ്സിനെ വാങ്ങിയ ആളുകള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും മൃഗത്തെ തിരികെ നല്‍കണമെന്നുമാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: