തിരുവനന്തപുരം: സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഓഫീസില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടിയെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫലും മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സുനില്‍ ഐസകും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് ദേശാഭിമാനി ഓണ്‍ലൈന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. പരസ്പരം വാക്കുതര്‍ക്കത്തിന് ശേഷമാണ് അടി നടന്നതെന്നും ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘാടക സമിതി ഓഫീസ് തുറന്നത്. പ്രസംഗത്തില്‍ തങ്ങള്‍ക്ക് വേണ്ടത് കിട്ടാത്തതു കൊണ്ട് കോടിയേരിക്ക് മുന്നില്‍ മൈക്ക് പിടിച്ചു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തുടരുന്ന വര്‍ഗീയത, കേരളത്തിലെ അവരുടെ ചുവട് മാറ്റം എന്നിവ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെക്കുമോ? എന്നായിരുന്നു മീഡിയ വണ്‍ റിപ്പോര്‍ട്ടറുടെ ചോദ്യം. അതിനാണൊ സംഘാടക സമിതി ഓഫീസ് തുറന്നതെന്ന് കോടിയേരി മറുപടിയും നല്കി. അതല്ല, ഒരു ചാനലില്‍ ബ്രേക്കിങ് പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ മറുപടി പറഞ്ഞു. എത് ചാനലെന്ന് കോടിയേരി. ഏഷ്യാനെറ്റ് ന്യൂസ് എന്ന് മറുപടി.
ഏഷ്യാനെറ്റ് ന്യൂസുകാര്‍ ഞങ്ങളുടെ പോളിറ്റ് ബ്യൂറോയിലുണ്ടോ എന്ന് കോടിയേരി ചോദിച്ചതോടെ കൂട്ടച്ചിരിയായി. ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ലോഗോ പ്രകാശനമായിരുന്നു. അതുകഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകാനിരിക്കെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മീഡിയവണ്‍ റിപ്പോര്‍ട്ടറെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: